സ്ഥിരമായി ഒരേ ഗ്ലാസില്‍ വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്നത് വലിയ അപകടങ്ങള്‍

Advertisement

ചെറുപ്പകാലത്ത് നമ്മള്‍ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളോട് നമുക്ക് കൗതുകം തോന്നാറുണ്ട്. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമെല്ലാം പ്രത്യേക പ്ലേറ്റും ഗ്ലാസുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണവും വെള്ളവും സ്ഥിരമായി ഉപയോഗിക്കുന്ന പ്ലേറ്റിലോ ഗ്ലാസിലോ കിട്ടിയില്ലെങ്കില്‍ പിന്നെ ഭക്ഷണം കഴിക്കാനും ഇങ്ങനെയുള്ളവര്‍ക്ക് മടിയായിരിക്കും. എന്നാല്‍ എന്നും ഒരേ ഗ്ലാസില്‍ തന്നെ വെള്ളം കുടിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ സൂക്ഷിച്ചോളൂ..
തുടര്‍ച്ചയായി ഒരേ ഗ്ലാസിലോ ബോട്ടിലിലോ വെള്ളം കുടിക്കുന്ന ചിലരെങ്കിലുമുണ്ട്. പലപ്പോഴും വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ഇത് കഴുകി വെക്കാറുമില്ല. പിന്നെയും ആ ഗ്ലാസ് തന്നെ ഉപയോഗിക്കും. ഇങ്ങനെ തുടര്‍ച്ചയായി കഴുകാത്ത ഗ്ലാസില്‍ വെള്ളം കുടിച്ചാല്‍ രോഗകാരികളായ ബാക്ടീരിയകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഗ്ലാസിന്റെ ഉപരിതലത്തില്‍ ബാക്ടീരിയകള്‍ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചിലര്‍ വെള്ളം കുടിക്കുന്നതിനു മുമ്പ് വെറുതെയൊന്ന് വെള്ളം ഒഴിച്ച് ഗ്ലാസ് കഴുകാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കൊണ്ടും പ്രയോജനമില്ല. ബാക്ടീരിയകളുടെ സാന്നിധ്യം ഗ്ലാസില്‍ തന്നെയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഏറെയാണ്.

Advertisement