കുഴിനഖത്തിന് തൊട്ടാവാടി പ്രയോഗം ബഹുകേമം….

Advertisement

കുഴിനഖം പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലിലും കയ്യിലുമെല്ലാം കുഴിനഖം ഉണ്ടാകുമ്പോള്‍ നഖം ഉള്ളിലേയ്ക്കിറങ്ങി കഠിനമായ വേദനയും ദുര്‍ഗന്ധവുമെല്ലാം ഉണ്ടാകും. പലപ്പോഴും പാടത്തും പറമ്പത്തും നിരന്തരമായി ജോലി ചെയ്യുന്നവരില്‍ കുഴി നഖം കണ്ടു വരാറുണ്ട്. ജോലി ചെയ്യുന്നിടത്ത് നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിക്കുന്നു. അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു. ഈ അവസ്ഥയാണ് കുഴി നഖം.
ഇതിനു പരിഹാരമായി ഉപയോഗിയ്ക്കാവുന്ന വീട്ടുവൈദ്യങ്ങള്‍ പലതുമുണ്ട്. ഇതിലൊന്നാണ് തൊട്ടാവാടി. നമ്മുടെയൊക്കെ വളപ്പില്‍ കാണാവുന്ന ഒന്നാണിത്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്ന്. പല രോഗങ്ങള്‍ക്കും ചര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമെല്ലാം പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഇതില്‍ നാരങ്ങ, മഞ്ഞള്‍ എന്നിവയും ഉപയോഗിയ്ക്കും. അല്‍പം തൊട്ടാവാടി ഇലകള്‍, മഞ്ഞള്‍, ഒരു കഷ്ണം തൊലി കളയാത്ത നാരങ്ങ എന്നിവയാണ് ഇതിനായി വേണ്ടത്. ഇലകള്‍ നന്നായി കഴുകിയ ശേഷം ഇവ മൂന്നും ചേര്‍ത്ത് മിക്സിയില്‍ വെള്ളം തൊടാതെ അരയ്ക്കാം. ഇത് കുഴിനഖമുള്ളിടത്ത് പൊതിഞ്ഞു വച്ച് മുകളില്‍ എന്തെങ്കിലും തുണി വച്ചു കെട്ടിയാല്‍ കുഴിനഖത്തിന് പരിഹാരമാകും.

Advertisement