രാവിലെ ഒരു ചൂടന്‍ കട്ടന്‍കാപ്പി കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍… എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

Advertisement

അതിരാവിലെ ഒരു കട്ടന്‍ കാപ്പി കുടിച്ചാല്‍ പ്രത്യേക ഉന്മേഷമാണ് നമുക്ക് തരുന്നതെങ്കിലും ഇതിലടങ്ങിയിരിക്കുന്ന കഫൈന്‍ പല ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അമിതഭാരം കുറയ്ക്കുന്നതിനായി അതിരാവിലെ കാപ്പി കുടിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കഫൈന്‍ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും വിശപ്പ് നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കുന്നു.
കഫൈന്റെ പ്രവര്‍ത്തനം ശരീരത്തില്‍ ഡോപ്പമൈന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും സന്തോഷം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വിഷാദ രോഗങ്ങള്‍ ചെറുത്തു നിര്‍ത്തുന്നതിനായി കാപ്പി കുടിക്കുന്നത് ഗുണം ചെയ്യും. കാപ്പിക്കൊപ്പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യതകളും കുറവാണ്.
പഞ്ചസാരയേക്കാള്‍ നല്ലതാണ് ശര്‍ക്കര. ഇത് കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തില്‍ അയണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആന്റി-ഓക്സിഡന്റുകളായ മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ബി5 എന്നിവയും ശരീരത്തിലെത്താന്‍ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉത്തമമാണ് കാപ്പി. രാവിലെ കട്ടന്‍ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ കുറച്ച് സമര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താനും, പുറമെ ക്യാന്‍സര്‍, മറവി രോഗം തുടങ്ങിയവ വരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement