ഈ നാളുകാർക്ക് ഇനി ശുക്രനുദിക്കും; രാജയോഗം

Advertisement

ഫെബ്രുവരി 1 മുതൽ ജ്യോതിഷപ്രകാരം ചില നാളുകാർക്ക് ശുക്ര സംക്രമണത്താൽ നല്ല സമയം വരുന്നു. ഏതെല്ലാം നാളുകാരാണ് ഈ ഗണത്തിൽ വരുന്നത് എന്നറിയാം.

അശ്വതി

ശുക്രൻ ഭാഗ്യസ്ഥാനമായ ഒമ്പതാമെടത്താണ്.അശ്വതിയ്ക്ക് രാജയോഗതുല്യമായ സമയമാണ് വരാൻ പോകുന്നത്. ഭാഗ്യപുഷ്ടിയുണ്ടാവും. വസ്ത്രാഭരണാദികൾ പാരിതോഷികമായി കിട്ടാനിടയുണ്ട്. ഇഷ്ടജനങ്ങളുമായി സല്ലാപം, സന്തോഷയാത്രകൾ എന്നിവ സാധ്യതകളാണ്.കുടംബത്തിൽ സന്തോഷവും ആനന്ദവും വന്നുചേരുന്ന സമയാണ് ഭോഗസുഖമുണ്ടാവും. ആത്മീയമായ ഉണർവ്വിനും സ്ത്രീകളുടെ പ്രീതിനേടും. പിതാവിന്റെ മനസ്സറിഞ്ഞ് പെരുമാറുന്നതാണ്.ലോട്ടറി ഭാഗ്യം ഇവർക്കുണ്ടാകാം. സ്കൂൾക്കാലത്തെ ഗുരുനാഥരെ കണ്ടുമുട്ടാനും അനുഗ്രഹം നേടാനുമാവും. പൊതുവേ മനസ്സന്തോഷം, ദേഹസുഖം എന്നിവയ്ക്ക് ഒമ്പതിലെ ശുക്രൻ കാരണമാകുന്നതാണ്.ശിവപ്രീതി വരുത്തുന്നത് നല്ലതാണ്.

കാർത്തിക

മോശം സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന കാർത്തിക നാളുകാർക്ക് പൂർണമായ മാറ്റം വരുന്നു. ഈ മാസാദ്യം മുതൽ സമയം തെളിയുകയാണെന്നു പറയാം. സമ്പന്നയോഗം കാണുന്നു. സാമ്പത്തികമായി ഉയർച്ച നേടാൻ സാധ്യതയുണ്ടാകും. സന്തോഷകരമായ, മംഗളകരമായ കാര്യങ്ങളുടെ ഭാഗമാകാൻ സാധിയ്ക്കും. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും വീണ്ടുകിട്ടുന്നതാണ്. സജ്ജനങ്ങളുടെ അംഗീകാരവും പ്രോൽസാഹനവും ലഭിക്കും. വിവാഹാർത്ഥികൾക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താനാവും. ദാമ്പത്യം തൃപ്തികരമാവും.മുന്തിയ ഗൃഹോപകരണങ്ങൾ, ആഢംബര വസ്തുക്കൾ എന്നിവ സ്വന്തമാക്കാനാകും. ദേവീപ്രീതി നല്ലതാണ്. ദേവിയുടെ പൂജിച്ച കുങ്കുമം ദിവസവും അണിയുന്നത് നല്ലതാണ്

അത്തം

ഗൃഹം, വാഹനം, മാതാവ്, ബന്ധു, മിത്രം, ദേഹസുഖം, അഭിവൃദ്ധി എന്നിവയെ കാണിക്കുന്ന നാലാമെടത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. അതിനാൽ ഇവയ്ക്കെല്ലാം തിളക്കമുണ്ടാവും. നിങ്ങളുടെ ജീവിതത്തിൽ അനുകൂലമായ ഫലം സൃഷ്ടിക്കാനാവും. ഗൃഹം മോടിപിടിപ്പിക്കും. പുതുവാഹനം വാങ്ങാൻ താല്പര്യപ്പെടുന്നവർക്ക് അതിനവസരം ഭവിക്കുന്നതാണ്. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വീടുവിട്ട് നിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനാവുന്നതാണ്. കച്ചവടം അഭിവൃദ്ധിപ്പെടും. പ്രണയികൾക്ക് ഹൃദയൈക്യം ഉണ്ടാവും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഐക്യം, സ്നേഹം എന്നിവ ഉണ്ടാകുന്നതാണ്. ധനസ്ഥിതി മോശമാവില്ല. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. വളർത്തുമൃഗങ്ങളെ വാങ്ങാനിടയുണ്ട്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സർവ്വാത്മനാ ഉള്ള പിന്തുണ വന്നെത്തും.

മൂലം

മൂലം അടുത്ത നക്ഷത്രമാണ്.അംഗീകാരവും പ്രശസ്തിയും വന്നു ചേരും.ദേഹസൗഖ്യം, ജയസാധ്യത, ദാമ്പത്യജീവിതം ഇവ ജന്മരാശിയിൽ സ്ഥിതിചെയ്യുന്ന ശുക്രന്റെ ഗുണഫലങ്ങളാണ്. ഇവർക്ക് മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വിജയകരമാകുന്ന സമയമാണ് വരുന്നത്. വില പിടിപ്പുള്ള സമ്മാനങ്ങൾ ലഭിയ്ക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും.ദാമ്പത്യം സ്നേഹപൂർണമാവുന്നതാണ്. പ്രണയത്തിൽ ഹൃദയൈക്യം പുലരും. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകും. കൂട്ടുകച്ചവടത്തിൽ മുന്നേറ്റത്തിന് വഴി തെളിയുന്നതാണ്. ആഢംബര വസ്തുക്കൾ, വസ്ത്രാഭരണാദികൾ, സുഗന്ധലേപനങ്ങൾ എന്നിവ വാങ്ങും. മത്സരങ്ങളിൽ വിജയിക്കാൻ കഴിയും തൊഴിൽപരമായ നേട്ടമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇതിൽ നിന്നും മുക്തി നേടുന്ന സമയമാണ് വരുന്നത്. ജീവിതം നല്ല രീതിയിൽ കെട്ടിപ്പടുക്കാൻ സാധിയ്ക്കുന്ന സമയമാണിത്.

പൂരാടം

പൂരാടം നക്ഷത്രക്കാർക്ക് സർവൈശ്വര്യങ്ങൾ ഈ മാസമുണ്ടാകും. നക്ഷത്രനാഥനായ ശുക്രൻ രാശിയിൽ തുടരുന്നതിനാൽ കാര്യസിദ്ധി, ഭോഗാനുഭവങ്ങൾ, ഭൗതികമായ നേട്ടങ്ങൾ എന്നിവയുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. കവികൾക്കും കലാകാരന്മാർക്കും അവസരങ്ങളും ആദരവും കൈവരും. ഭൂമിയിൽ നിന്നും ആദായം സിദ്ധിക്കും.ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. തൊഴിൽ വിജയവും ഫലമായി വരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ചയുണ്ടാവും. ഗണപതിയെ പ്രാർത്ഥിക്കുന്നത് ഗുണഫലങ്ങൾ വർദ്ധിക്കാനിടയാക്കും