ഇത്തവണ പ്രണയദിനാഘോഷം കൊഴുപ്പിക്കാന്‍ വലിയ ഓഫറുകളുമായി ആമസോണ്‍ ഫാഷന്‍. സമ്മാനങ്ങളുടെയും സ്‌റ്റൈലിഷ് ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ആമസോണ്‍ ഫാഷന്‍ അണിനിരത്തുന്നത്. 1200-ലധികം ബ്രാന്‍ഡുകളിലെ 45 ലക്ഷത്തിലധികം സ്റ്റൈലുകളില്‍ വിവിധ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
വെറോ മോഡ, ടോമി ഹില്‍ഫിഗര്‍, ക്ലാര്‍ക്ക്സ്, ഹഷ് പപ്പീസ്, ഫോസില്‍, കാസിയോ, ലാവി, സൂക്ക് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ഷൂകള്‍, ഹാന്‍ഡ്ബാഗുകള്‍, വാച്ചുകള്‍ എന്നിവയ്ക്കു 70% വരെ കിഴിവുണ്ടാകും. വാന്‍ ഹ്യൂസെന്‍, ആരോ, മോച്ചി, ട്രെസ്മോഡ്, ജിവ, വോയ്ല, നീമാന്‍സ്, അര്‍മാനി എക്സ്ചേഞ്ച്, ഹ്യൂഗോ ബോസ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെയും വസ്ത്രങ്ങള്‍, ബാഗുകള്‍, ആക്‌സസറികള്‍, വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ ലഭ്യമാണ്.
ആമസോണ്‍ സ്റ്റോറില്‍ ഒരുങ്ങിയിരിക്കുന്നു. വസ്ത്രങ്ങളും അത്യാകര്‍ഷകമായ ആക്‌സസറികളും ചോക്ലേറ്റുകള്‍ മുതല്‍ ഇലക്ട്രോണിക് ഗാഡ്ജറ്റ്‌സുകള്‍ വരെയുള്ള പ്രണയ സമ്മാനങ്ങളുമെല്ലാം ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ആമസോണ്‍ തുറന്നിടുന്നത്.
ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫറാണ് പ്രണയദിനം ആഘോഷമാക്കാനായി ആമസോണ്‍ നല്‍കുന്നത്. ഫ്രഷ് ബൊക്കെകള്‍ക്കും റിയല്‍ പ്ലാന്റുകള്‍ക്കും സ്‌പെഷ്യല്‍ പ്രീമിയം ഗിഫ്റ്റ് ഹാംപറുകള്‍ക്കും മിനിമം 50 ശതമാനം വരെ വിലക്കിഴിവുണ്ട്. കാഡ്ബറി, ഹെര്‍ഷെ, ഫെറേറോ റോഷര്‍ തുടങ്ങിയ മുന്‍നിര ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ക്ക് 60 ശതമാനം വരെയാണ് ഓഫര്‍. ചോക്ലേറ്റ് ഗിഫ്റ്റ് പാക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ജ്വല്ലറി സെറ്റുകള്‍ക്കും വാച്ചുകള്‍ക്കും 40 മുതല്‍ 70 ശതമാനം വരെയാണ് വിലക്കിഴിവ്. ഇതിനു പുറമേ പ്രീമിയം ജ്വല്ലറികള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കുറവുമുണ്ട്. വാലറ്റ്, ഹാന്‍ഡ് ബാഗുകള്‍, ബാക്ക് പാക്കുകള്‍ എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങളും വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് ഓഫര്‍ പ്രൈസില്‍ ലഭ്യമാണ്.
ആമസോണ്‍ പ്രൈം മെംബര്‍ഷിപ്പില്‍ കൂടുതല്‍ ലാഭം നേടാനാകും. ഒറ്റ മെംബര്‍ഷിപ്പില്‍ മികച്ച ഷോപ്പിംഗ് ആസ്വദിക്കാനാകും വിധത്തിലാണ് ആമസോണ്‍ പ്രൈം രൂപകല്‍പന ചെയ്തിരിക്കുന്നത്. അംഗങ്ങള്‍ക്ക് 40 ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഏകദിന ഡെലിവറി, കോ-ബ്രാന്‍ഡഡ് ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡില്‍ എല്ലാ പര്‍ച്ചേസുകള്‍ക്കും പരിധിയില്ലാത്ത 5 ശതമാനം ക്യാഷ്ബാക്ക്, എക്സ്‌ക്ലൂസീവ് ഡീലുകളിലേക്കും പ്രൈം ഡേ ഉള്‍പ്പെടെ ഷോപ്പിംഗ് ഇവന്റുകളിലേക്കും പ്രവേശനം എന്നിവ ലഭിക്കും.
പ്രൈം വീഡിയോയ്ക്കൊപ്പം അവാര്‍ഡ് നേടിയ സിനിമകളിലേക്കും ടിവി ഷോകളിലേക്കും അണ്‍ലിമിറ്റഡ് ആക്സസ്, 100ദശലക്ഷത്തിലധികം പാട്ടുകള്‍, ആമസോണ്‍ മ്യൂസിക്കില്‍ 15 ദശലക്ഷത്തിലധികം പോഡ്കാസ്റ്റ് എപ്പിസോഡുകള്‍, 3,000-ലധികം ഇ-റൊട്ടേറ്റിംഗ് സെലക്ഷന്‍, പ്രൈം റീഡിംഗില്‍ പുസ്തകങ്ങളും മാഗസിനുകളും കോമിക്സും പ്രൈം ഗെയിമിംഗിലൂടെ പ്രതിമാസ ഫ്രീ-ഇന്‍ ഗെയിം കണ്ടന്റിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്സസ് എന്നിവയുണ്ടാകും.