പ്രഭാതഭക്ഷണം ഇഡ്ഡലിയാണോ….? ഗുണങ്ങള്‍ ഏറെയാണ്….

Advertisement

മലയാളികള്‍ക്ക് എന്നും ഇഷ്ടമുള്ള പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലി. നല്ല പൂ പോലെയുള്ള ഇഡ്ഡലിയില്‍ സാമ്പാറും തേങ്ങാചമ്മന്തിയുമൊക്കെ ഒഴിച്ച് കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധിയാണ്.
ഇഡ്ഡലിയുടെ ഗുണങ്ങള്‍ എന്തെല്ലാം?
ശരീരഭാരം കുറയും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എണ്ണയുടെ ഉപയോഗം ലവലേശം ഇല്ലാതെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയില്‍ പാകം ചെയ്തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങള്‍ വളരെയേറെയാണ്.

ഇഡ്ഡലിമാവ് തയ്യാറാക്കാന്‍ അരി ഒരു പ്രാധാനഘടകമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പലരും ആശങ്കപ്പെടാറുണ്ട്. കാരണം മറ്റൊന്നുമല്ല, അരിയുടെ ഉപയോഗം ശരീരത്തില്‍ കര്‍ബോഹൈഡ്രേറ്റിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന ഭയം തന്നെ. പേടിക്കണ്ട. അരിയോടൊപ്പം അറയ്ക്കുന്ന ഉഴുന്ന് ഇതിനൊരു പരിഹാരമാണ്.

കാലറി കുറവ്
ആവിയില്‍ വേവിച്ച് കഴിക്കുന്നതിനാല്‍ ഇഡ്ഡലിയില്‍ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. എന്നാല്‍ അരിയുടെ ഉപയോഗം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനും പോംവഴിയുണ്ട്.
ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുമ്പോള്‍ പച്ചക്കറികളോ മറ്റ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ധാന്യങ്ങളോ ഒപ്പം ചേര്‍ത്ത് അരയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അറിയിലൂടെ ശരീരത്തിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവിനെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഓര്‍ത്ത് ഭയക്കുകയും വേണ്ട, പച്ചക്കറികളുടെയും മറ്റ് ധാന്യങ്ങളുടെയും പോഷക ഗുണങ്ങള്‍ ശരീരത്തിന് ധാരാളമായി ലഭിക്കുകയും ചെയ്യും.

ദഹനപ്രക്രിയ എളുപ്പമാക്കുന്നു
പ്രഭാതഭക്ഷണങ്ങളില്‍ ഇഡ്ഡലിയോളം എളുപ്പം ദഹനം സാധ്യമാക്കുന്ന ഭക്ഷണം വേറെയില്ല. കാരണം മറ്റൊന്നുമല്ല, മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ. ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ ുഒ ലെവല്‍ നിയന്ത്രണവിധേയമാക്കുന്നു.

ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറ
ഇഡ്ഡലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇഡ്ഡലിമാവില്‍ ഓട്‌സ് ചേര്‍ത്ത് അരച്ചെടുക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.

അമിത ഭക്ഷണം ഒഴിവാക്കാം
ദീര്‍ഘനേരം വിശപ്പ് ശമിപ്പിക്കാനും ഇഡലിക്ക് കഴിയും. അതായത് ഇടക്കിടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകില്ല എന്ന് ചുരുക്കം. ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യമാണ് ഇതിനു സഹായിക്കുന്നത്. അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ ഇത് തടയുന്നു.

കര്‍ബോഹൈഡ്രേറ്റിന്റെ അളവ്
മുമ്പ് സൂചിപ്പിച്ചത് പോലെ ഇഡ്ഡലിമാവിലുള്ള അരിയുടെ അളവ് മൂലം ശരീരഭാരം എങ്ങനെ കുറയുമെന്ന് ആശങ്കപ്പെടുന്നവര്‍ ഉണ്ട്. എന്നാല്‍ ടെന്‍ഷന്‍ വേണ്ട. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഓറഞ്ച് ജ്യൂസോ ഗ്രേപ്പ് ജ്യൂസോ പോലുള്ള ഏതെങ്കിലും സിട്രസ് ജ്യൂസിനോടൊപ്പം ഇഡ്ഡലി കഴിക്കുന്നത് ശരീരത്തില്‍ അമിതമായുണ്ടാകുന്ന ഫാറ്റിനെ ബേണ്‍ ചെയ്ത് കളയാന്‍ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ കര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.

അയണിന്റെ സാന്നിധ്യം
ഇഡ്ഡലിമാവില്‍ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തില്‍ അയണിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ഥിരമായി ഇഡ്ഡലി കഴിക്കുന്നതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും ദിവസേന വേണ്ട അയണിന്റെ ആവശ്യകത യഥാക്രമം 18 മില്ലിഗ്രാം (സ്ത്രീകള്‍), 8 മില്ലിഗ്രാം (പുരുഷന്മാര്‍) എന്നിങ്ങനെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Advertisement