ഉപ്പില്ലാതെ ഭക്ഷണം കഴിക്കുക വലിയ പ്രയാസമാണ് അതുപോലെ തന്നെയാണ് ഭക്ഷണത്തില്‍ ഉപ്പ് അധികമായാലും. എന്നിരുന്നാലും ഇത് രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വളരെ ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്. അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ പഞ്ചസാര ഒഴിവാക്കുന്നതു പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് ഉപ്പിന്റെ അളവ് കുറയ്ക്കുന്നത്.
1.സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി അനാരോഗ്യകരമായ അളവില്‍ ഉപ്പ് ചേര്‍ക്കുന്നുണ്ട്. ഇത് വളരെയധികം ദോഷകരമാണ്. അതിനാല്‍, റെഡി ടു ഈറ്റ്, പ്രോസസ്ഡ് ഫുഡ് മീല്‍സ് വാങ്ങുന്നത് ഒഴിവാക്കുക.
- ഭക്ഷണമുണ്ടാക്കുന്നതിനിടയില്‍ ഉപ്പ് ചേര്‍ക്കുന്നത് ഒഴിവാക്കാം. പകരം ഏറ്റവും അവസാനം ഉപ്പ് ചേര്‍ക്കുന്നതാണ് നല്ലത്. ഇത് ഉപ്പ് അമിതമാകാതിരിക്കാന്‍ സഹായിക്കും.
- ഭക്ഷണസാധനങ്ങളായ അച്ചാര്‍, പപ്പടം, സോസ്, ചട്ണി എന്നിവയിലെല്ലാം അമിതമായി ഉപ്പിന്റെ അംശവും ട്രാന്‍സ് ഫാറ്റും ഉണ്ട്. അതിനാല്‍, ഇത്തരം ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുറയ്ക്കാം.
- ബീറ്റ്റൂട്ട്, ചീര പോലുള്ള പച്ചക്കറികള്‍, കാരറ്റ് എന്നിവയില്‍ സോഡിയം കൂടുതലുള്ളതിനാല്‍ മിതമായ അളവില്‍ കഴിക്കണം.
- ചോറ്, ദോശ, റൊട്ടി, പൂരി എന്നിവ തയ്യാറാക്കുമ്പോള്‍ ഉപ്പ് ഉപയോഗിക്കരുത്. കറിയിലെ ഉപ്പ് തന്നെ ധാരാളമാണ്.