മലയാളികള്‍ പൊതുവെ ചായ പ്രിയരാണ്. എന്നാല്‍ ഏലയ്ക്ക ചേര്‍ത്ത ചായയ്ക്ക് നല്ല സ്വാദും മണവും ഉണ്ട്. ഏലക്ക ചായയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കും. ദഹനം സുഗമമാക്കാനും രോഗപ്രതിരോധത്തിനും ഈ ചായ സഹായിക്കും. ഈ ചായയില്‍ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള അവശ്യ ഫിനോളിക് ആസിഡുകളും സ്റ്റിറോളുകളും ഉണ്ട്. ഏലയ്ക്ക ചായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മെച്ചപ്പെട്ട ദഹനം
ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവയുള്‍പ്പെടെയുള്ള ദഹനപ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ദഹനസഹായിയാണ് ഏലക്ക ചായ. ചായയില്‍ സ്വാഭാവിക ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വയറുവേദനയ്ക്ക് കാരണമാകുന്ന പേശികളെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഈ ചായയില്‍ കാര്‍മിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് വയര്‍ വീര്‍ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഹൃദയത്തിന് നല്ലത്
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കാരണം ഏലക്ക ചായ ഹൃദയത്തിന് ഗുണം ചെയ്യും. രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ സഹായിക്കും. അതിനാല്‍ തന്നെ ഹൃദയാഘാതത്തിന്റെയും സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഏലയ്ക്കയില്‍ വലിയ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു, ഇത് രക്തക്കുഴലുകളിലെ മര്‍ദം കുറയ്ക്കുന്നതിനുള്ള ഒരു വാസോഡിലേറ്ററായി പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസവും കഴിക്കുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഈ ഗുണങ്ങള്‍ സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കാം
ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം എന്നിവയ്‌ക്കൊപ്പം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ കലോറി രഹിത പാനീയമാണ് ഏലക്ക ചായ. നിങ്ങളുടെ ഭക്ഷണക്രമത്തെ നശിപ്പിക്കാന്‍ കഴിയുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് നല്ലൊരു പകരക്കാരനുമാണ്.
വായുടെ ആരോഗ്യം മെച്ചപ്പെടുത്തും
ഹാലിറ്റോസിസ് എന്നറിയപ്പെടുന്ന വായ്‌നാറ്റം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഏലയ്ക്കുണ്ട്. പല്ലുകളില്‍ അഴുക്ക് അടിഞ്ഞുകൂടി ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിന് ഏലയ്ക്ക സഹായിക്കും. ഈ ബാക്ടീരിയയെ ഇല്ലാതാക്കുന്നതിലൂടെ ഏലയ്ക്ക ചായ വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കി ശരീര ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഏലയ്ക്കയിലെ സിനിയോള്‍, ലിമോണീന്‍ എന്നിവയുള്‍പ്പെടെയുള്ള സംയുക്തങ്ങള്‍ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തൊണ്ടവേദന ശമിപ്പിക്കാന്‍ സഹായിക്കും.
ഏലയ്ക്ക ചായയുടെ പാര്‍ശ്വഫലങ്ങള്‍
മിതമായ അളവില്‍ കുടിച്ചാല്‍ ഏലയ്ക്ക ചായയ്ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ല. എന്നാല്‍ ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ അല്ലെങ്കില്‍ എന്തെങ്കിലും മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ ചായ കുടിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കുക, ഏലയ്ക്കയോട് അലര്‍ജിയുള്ള ആളുകള്‍ക്കും ചായ അലര്‍ജിക്ക് കാരണമാകും.