ചായ കുടിക്കുമ്പോഴുള്ള അസിഡിറ്റി…. ദിവസവും എത്ര ചായ കുടിക്കണം?

Advertisement

മലയാളികളുടെ ഒരു ദിവസം ആരംഭിക്കുന്ന ഒരുകപ്പ് ചൂട് ചായയോടുകൂടിയാണ്. ഉന്മേഷം നല്‍കുന്നുവെങ്കിലും പാല്‍ച്ചായ ചിലപ്പോള്‍ ചിലരില്‍ അസിഡിറ്റിക്ക് കാരണമായേക്കാം. എന്ന് കരുതി നിങ്ങള്‍ ചായ ഉപേക്ഷിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചായ കുടിക്കുമ്പോഴുള്ള അസിഡിറ്റി ഒഴിവാക്കാവുന്നതേയുള്ളൂ..

പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചായ അസിഡിറ്റിക്ക് കാരണമാകുന്നത്.

  1. പാലും ചായയും ഒരുമിച്ച് തിളപ്പിക്കുക
    ചായയ്‌ക്കൊപ്പം പാല്‍ അമിതമായി തിളപ്പിക്കുന്നത് പ്രോട്ടീനുകളെയും ലാക്ടോസിനെയും തകര്‍ക്കും. ഇത് ചിലരില്‍ അസിഡിറ്റിക്ക് കാരണമാകും. ചായ അല്പം തണുത്തുകഴിഞ്ഞാല്‍ പാല്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇത് പാലിന്റെ ഗുണം സംരക്ഷിക്കുന്നു.
  2. ചായ തണുക്കാന്‍ അനുവദിക്കുന്നത്
    ചായ അധികം തണുത്തു കഴിഞ്ഞ് കുടിക്കുന്നത് അസിഡിറ്റി വര്‍ദ്ധിപ്പിക്കും. ചായ ഉണ്ടാക്കി 10 മിനിറ്റിലെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.
  3. വീണ്ടും ചൂടാക്കുന്നത്
    തണുത്ത ചായ വീണ്ടും ചൂടാക്കുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ചിന്തിക്കുക. പ്രത്യേകിച്ച് പാല്‍ച്ചായ. വീണ്ടും ചൂടാക്കുന്നത് അതിന്റെ ഘടനയിലും സ്‌പൈക്ക് അസിഡിറ്റി നിലയിലും മാറ്റം വരുത്തും.

ദിവസവും എത്ര ചായ കുടിക്കണം?
എല്ലാത്തിനേയും പോലെ ചായ കുടിക്കുന്നതിലും മിതത്വം പ്രധാനമാണ്. ഹാര്‍വാര്‍ഡില്‍ നിന്നുള്ള ഗവേഷണങ്ങള്‍ പ്രകാരം പ്രതിദിനം 3-4 കപ്പ് ചായ കഴിക്കുന്നത് നല്ലതാണ്.