വണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലത് നമ്മുടെ ഡയറ്റ് തന്നെയാണ്. എന്നാല്‍ ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഇതാ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍…
- ലോ ഫാറ്റ് പനീറാണ് ഡയറ്റിലുള്ളവര്‍ക്ക് കഴിക്കാവുന്ന പ്രോട്ടീന്‍ സമ്പന്നമായ ഒരു ഭക്ഷണം. രുചികരമായതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ക്കിടയിലും പനീര്‍ പ്രിയപ്പെട്ടത് തന്നെ. ലോ ഫാറ്റ് പനീറിന് കൊഴുപ്പിനെ എരിച്ചുകളയാനുള്ള കഴിവുണ്ട്. അതിനാല്‍ അമിതമായി കൊഴുപ്പടിയാനുള്ള സാധ്യതയെ ഇത് ഇല്ലാതാക്കുന്നു.
- പയറുകളും ധാന്യവര്‍ഗങ്ങളുമാണ് മറ്റൊരു പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം. ഫൈബര്‍, ഫോളേറ്റ്, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളൊന്നും തന്നെ ഒഴിവാക്കപ്പെടില്ല.
- വേഗത്തില്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് പാല്‍. പ്രോട്ടീന്‍ മാത്രമല്ല കാത്സ്യവും ശരീരത്തിന് അത്യാവശ്യമായ ഘടകമാണ്. മസിലുകള്‍ക്ക് കരുത്തേകാനും പാല്‍ കഴിക്കുന്നത് തന്നെയാണ് മികച്ച മാര്‍ഗ്ഗം.
- നട്സും ഉണങ്ങിയ ഫ്രൂട്ട്സും കഴിക്കുന്നതും ഉത്തമം തന്നെയാണ്. രാവിലെ വെള്ളം കുടിച്ച ശേഷം ഇവ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ ആവശ്യത്തിന് കൊഴുപ്പും കൂട്ടത്തില്‍ വിറ്റാമിന്‍ ‘ഇ’യും മാംഗനീസുമെല്ലാം ശരീരത്തിന് ലഭിക്കും.