പാത്രം കഴുകാന്‍ സ്‌പോഞ്ച് ഉപയോഗിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം…

Advertisement

പാത്രം കഴുകാന്‍ സ്‌പോഞ്ച് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പരലും. എന്നാല്‍ ഇത് അത്ര നല്ലതല്ല എന്നതാണ് സത്യാവസ്ഥ. ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പോഞ്ചില്‍ കാണപ്പെടുന്ന ബാക്ടീരിയയായ കാംപിലോ ബാക്ടര്‍, വേവാത്ത കോഴിയിറച്ചി, പാസ്ചറൈസ് ചെയ്യാത്ത പാല്‍, കേടുവന്ന മുളപ്പിച്ച ധാന്യങ്ങള്‍ ഇവയിലുണ്ടാകും. ഇത് വയറിളക്കം, വയറുവേദന, പനി, ഓക്കാനം ഇവയ്ക്കു കാരണമാകും.
ഒരു തവണ കഴിച്ച ഭക്ഷണം മലിനമാക്കപ്പെട്ട സ്‌പോഞ്ചു വഴി തിരികെ പാത്രങ്ങളില്‍ എത്തുകയാണ്. അതുമൂലം മെനിഞ്‌ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്‌സണിങ്ങ് ഇവ വരാനുള്ള സാധ്യതയുണ്ട്.
സ്‌പോഞ്ചില്‍ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയയായ enterobacter cloacae ആളുകളില്‍ കടുത്ത അണുബാധകള്‍ക്കും തുടര്‍ന്ന് ന്യുമോണിയ, സെപ്റ്റിസെമിയ, മെനിഞ്‌ജൈറ്റിസ് ഇവയ്ക്കും കാരണമാകും. സ്‌പോഞ്ചില്‍ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.
സ്‌പോഞ്ചില്‍ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയ ആയ ക്ലെബ്‌സിയല്ല ആന്റിബയോട്ടിക്‌സുകളെ പ്രതിരോധിക്കുന്നതാണ്. ഇത് ന്യുമോണിയ പോലുളള കടുത്ത അണുബാധകള്‍ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും കാരണമാകും. സ്‌പോഞ്ചിലെ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാന്‍ മൈക്രോവേവിങ്ങ് ചെയ്യുന്നതിലൂടെ സാധിക്കും. സ്‌പോഞ്ച് വെള്ളത്തില്‍ ഒരിക്കലും ഇട്ടു വയ്ക്കരുത്. ബാക്ടീരിയകളെ കുറയ്ക്കാന്‍ ഇവ രണ്ടു മിനിറ്റ് മൈക്രോവേവ് ചെയ്ത് ഉണക്കി വയ്ക്കണം.