ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കുമോ..?

Advertisement

പലരും ശരീരഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രീന്‍ ടി കുടിക്കുന്നത്. സാധാരണ ചായയെയും കാപ്പിയെയും അപേക്ഷിച്ച് ഗ്രീന്‍ ടീ ആരോഗ്യകരമാണെന്നും അതില്‍ കഫീന്‍ ഇല്ല എന്നുമാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ധാരണ ചെറുതായി തെറ്റിയേക്കാം. 

ഒറ്റ രാത്രി കൊണ്ട് ശരീരഭാരം കുറയ്ക്കാനൊന്നും ഗ്രീന്‍ടീയ്ക്കു കഴിയില്ല. ഗ്രീന്‍ ടീ കൊഴുപ്പിനെ കത്തിച്ചു കളയുന്നില്ല. ശരീരഭാരം കുറയ്ക്കുന്നുമില്ല. മറ്റേതൊരു പാനീയത്തെയും പോലെ ഒന്നാണ് ഗ്രീന്‍ ടീ. കൂടിയ അളവില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഉദരത്തിലെ ആസിഡിന്റെ അളവിനെ ബുദ്ധിമുട്ടിലാക്കുകയും അസിഡിറ്റിക്കു കാരണമാകുകയും ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ. മാത്രമല്ല, ഗ്രീന്‍ ടീയില്‍ കഫീന്‍ ഉണ്ട്. 

എന്നിരുന്നാലും തീര്‍ച്ചയായും ഗ്രീന്‍ ടീയ്ക്ക് പല ഗുണങ്ങളുമുണ്ട്. ആന്റിഓക്‌സിഡന്റിന്റെ ഉയര്‍ന്ന അളവ്, കോശങ്ങളുടെ നാശം തടയുന്നു. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീന്‍ ടീ സഹായിക്കും.

അതേസമയം, പതിവായി വ്യായാമം ചെയ്യുകയും ധാരാളം പച്ചക്കറികള്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഈ രീതികള്‍ക്കൊപ്പം ഗ്രീന്‍ ടി അവയുടെ നല്ല ഫലങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.