ശബ്ദ സന്ദേശങ്ങൾ എഴുതി വായിക്കുന്ന തരത്തിൽ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും
2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്. ഹിന്ദിയോ, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല.
വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.
Comments are closed.
നമ്മൾ എഴുതുന്ന അതേ Hand write ൽ മെസേജയക്കാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
We want voice translate the language