ചായയ്‌ക്കൊപ്പം ഈ വിഭവങ്ങൾ ഒരിക്കലും കഴിക്കരുത്; മുന്നറിയിപ്പുമായി വിദഗ്ധർ

Advertisement

ചായ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചായ കുടിച്ചു കൊണ്ടാണ് പലരും തങ്ങളുടെ ദിവസം തന്നെ ആരംഭിക്കുന്നത്. ചായയ്‌ക്കൊപ്പം എന്തെങ്കിലും കഴിയ്ക്കുന്ന എന്നത് പലരുടെയും ശീലമാണ്.

എന്നാൽ ചായയ്‌ക്കൊപ്പം കഴിയ്ക്കാൻ പാടില്ലാത്ത ചില ഭക്ഷണവസ്തുക്കളുണ്ട്. ഇവ കഴിച്ചാൽ അത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ചായയ്ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില വിഭവങ്ങളെക്കുറിച്ച്‌ അറിയാം.

സ്‌നാക്‌സ്, പക്കാവട, അല്ലെങ്കിൽ കടലമാവ് ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മറ്റെന്തെങ്കിലും വിഭവങ്ങൾ പലരും ചായയ്‌ക്കൊപ്പം കഴിയ്ക്കാറുണ്ട്. എന്നാൽ, ഇത് ആരോഗ്യകരമായ ഒരു ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചായയ്ക്കൊപ്പം കടലമാവ് ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിയ്ക്കുന്നത് ശരീരത്തിലെ പോഷകങ്ങളുടെ അഭാവത്തിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചായയ്ക്കൊപ്പം പാകം ചെയ്യാത്ത വിഭവങ്ങളും കഴിയ്ക്കരുത്. പാകം ചെയ്യാത്ത പയർ വർഗങ്ങൾ പോലുള്ളവ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സലാഡ്, മുളപ്പിച്ച ധാന്യങ്ങൾ, അസംസ്‌കൃത പഴങ്ങൾ എന്നിവ ചായയ്ക്കൊപ്പം കഴിക്കാൻ പാടില്ല.

മഞ്ഞളടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ചായയ്‌ക്കൊപ്പമോ ചായ കുടിച്ചതിന് ശേഷമോ കഴിയ്ക്കരുത്. ചായയിലും മഞ്ഞളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ പരസ്പരം ചേരുകയും ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. ആമാശയത്തിൽ ദോഷകരമായ പദാർത്ഥങ്ങൾ സൃഷ്ടിക്കാനും ഇത് ഇടയാക്കും. ചായക്കൊപ്പം ഒരിയ്ക്കലും പുഴുങ്ങിയ മുട്ട കഴിക്കാൻ പാടില്ല. ചായയ്ക്കൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരണമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ചായയിൽ നാരങ്ങ പിഴിഞ്ഞ് ഒഴിച്ച്‌ കുടിയ്ക്കുന്നതും നല്ലതല്ല. ഇത് അസിഡിറ്റി, ദഹനം, ഗ്യാസ് പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ലെമൺ ടീ കുടിക്കുകയോ ചായയ്ക്കൊപ്പം നാരങ്ങാനീര് അല്ലെങ്കിൽ പുളിപ്പുള്ള വിഭവങ്ങൾ കഴിയ്ക്കുകയോ ചെയ്യരുതെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം.