ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് സാരി ഞൊറിഞ്ഞുടുത്ത് യുവതി; ‘ബ്ലൂ ലേസ് പിടിപ്പിച്ച സാരി’ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

Advertisement


പല വര്‍ണത്തിലുള്ള ചിപ്സ് പാക്കറ്റുകള്‍ വെറുതെ വലിച്ചെറിഞ്ഞ് കളയാനാണ് സാധാരണ ഗതിയില്‍ എല്ലാവരും ശ്രമിക്കുക.

പക്ഷേ ക്രിയേറ്റിവിറ്റി ഉണ്ടെങ്കില്‍ ഈ പാക്കറ്റുകളെ പലതുമാക്കി മാറ്റാം. ലെയ്‌സ് പാക്കറ്റുകളെ ലേസായി തുന്നിച്ചേര്‍ത്ത് ഒരു ട്രെന്‍ഡി സാരി ഞൊറിഞ്ഞുടുക്കുക വരെ ചെയ്യാം. ഇങ്ങനെയൊരു കിടിലന്‍ ക്രിയേറ്റിവിറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ലെയ്‌സ് ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ നിരവധി പാക്കറ്റുകള്‍ കൂട്ടിത്തുന്നിയെടുത്ത് മനോഹരമായ സാരിയായി അണിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചുതുടങ്ങിയത്. പാക്കറ്റുകളുടെ മറുവശമുള്ള തിളങ്ങുന്ന വെള്ളി നിറമാണ് സാരിയുടെ ബോഡി മുഴുവന്‍. നീല നിറത്തിലുള്ള ചിപ്‌സ് കവറുകള്‍ സാരിയുടെ ബോഡറായും ഉപയോഗിച്ചുകൊണ്ടാണ് സൂപ്പര്‍ ക്രിയേറ്റിവിറ്റി.സാരി നിര്‍മിച്ച യുവതിയുടെ യഥാര്‍ഥ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.

Advertisement