ബിബ ഫാഷൻ ഐപിഒയ്ക്ക്

Advertisement

കൊച്ചി: ഇന്ത്യയിലെ സ്ത്രീകളുടെ വസ്ത്ര വിപണിയിലെ ഏറ്റവും വലിയ ലൈഫ് സ്റ്റൈൽ ബ്രാൻഡുകളിലൊന്നായ ബിബ ഫാഷൻ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്‌പി) സമർപ്പിച്ചു.

90 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള പ്രമോട്ടർമാരുടെയും ഓഹരി ഉടമകളുടെയും 27,762,010 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതായിരിക്കും ഐപിഒ.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഫണ്ടിങ്, വായ്പകളുടെ തിരിച്ചടവിന് അല്ലെങ്കിൽ മുൻകൂർ അടവിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജെഎം ഫിനാൻഷ്യൽ, അംബിറ്റ്, ഡിഎഎം ക്യാപിറ്റൽ അഡ്വൈസേഴ്സ്, ഇക്യൂറിയസ് ക്യാപിറ്റൽ, എച്ച്‌എസ്ബിസി സെക്യൂരിറ്റീസ്, ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജർമാർ.

Advertisement