ഒരു നേന്ത്രക്കായ ‘ ഒരു കിലോ . സാൻസിബാർ വാഴയെപ്പറ്റി അറിയാമോ

Advertisement

സാൻസിബാർ വാഴ. (ഒരു കായ് ഒരു കിലോ) ഇരുപതു വർഷത്തിലധികമായി കേരളത്തിൽ പലയിടങ്ങളിലായി ഈയിനം വാഴ കണ്ടു വരുന്നു. നേന്ത്രക്കായിൽ വമ്പൻ എന്നു തന്നെ പറയാവുന്ന സാൻസിബാർ രുചിയിലും മറ്റിനങ്ങളോട് കിടപിടിക്കുന്നതാണ്. ഒരു കുലയിൽ രണ്ടു പടല മാത്രമാണ് സാധാരണ കാണാറുള്ളത്. അപൂർവമായി മാത്രം മൂന്നു പടല കാണപ്പെടുന്നു.
ഒരു പടലയിൽ എട്ടു മുതൽ പന്ത്രണ്ടു കായ്കൾ വരെ ഉണ്ടാകും. കുലച്ച് പടല വിരിഞ്ഞു കഴിഞ്ഞാൽ വാഴച്ചുണ്ട് ഉണ്ടാകില്ലെന്നൊരു പ്രത്യേകത ഈ വാഴയ്ക്കുണ്ട്. നന്നായി പരിചരിച്ചാൽ ഒരു കായ് അഞ്ഞൂറ് ഗ്രാം മുതൽ ഒരു കിലോയ്ക്കു മുകളിൽ വരെ തൂക്കം വയ്ക്കും.

സാന്‍സിബാര്‍ കൃഷി ചെയ്യാന്‍ കിളച്ചൊരുക്കിയ മണ്ണില്‍ തടങ്ങളെടുത്ത് കരിയിലകള്‍ കൂട്ടി കത്തിക്കുക. പിന്നീട് ഉണങ്ങിപ്പൊടിഞ്ഞ ചാണകം എല്ലുപൊടി എന്നിവ ചേര്‍ത്ത് കന്നുകള്‍ നടാം. നല്ല വിളവു ലഭിച്ച വാഴകളില്‍ നിന്ന് ഇളക്കിയെടുത്ത വിത്തുകള്‍ നടാം. വേനല്‍ക്കാലത്ത് ജലസേചനവും ഇടയ്ക്കിടെ ജൈവവളങ്ങള്‍ ചേര്‍ക്കലും തുടരണം. പത്തുമാസം കൊണ്ട് സാന്‍സിബാര്‍ വാഴകള്‍ കുലച്ചുതുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാം. ചുണ്ടുകള്‍ (കുടപ്പന്‍) സാന്‍സിബാര്‍ വാഴക്കുലകളില്‍ കാണാറില്ല. മറ്റു വാഴകളെപ്പോലെ രോഗപ്രതിരോധ ശേഷി ഇവയ്ക്ക് ഇല്ലാത്തതാണ് സാന്‍സിബാറിന്റെ കൃഷി വ്യാപകമാകാതിരിക്കാന്‍ കാരണം. ഇവയുടെ വിത്തുകളും കാര്യമായി ലഭ്യമല്ല.

കടപ്പാട് ഈപ്പൻ അലക്സാണ്ടർ , ഫേസ് ബുക്

വാഴവിത്ത് അന്വേഷണത്തിനായി വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ, തൃശൂർ ഫോൺ : 0487-2699087
ഫോൺ: സുരേഷ്കുമാർ കളർകോട് : 6282839161.