മുളകിന്‍റെ മുരടിപ്പ് മാറി കുലകുത്തി കായ്ക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കാം

Advertisement

മുളകിന്റെ മുരടിപ്പ് മാറ്റി പുതിയ ഇലകള്‍ വരാന്‍ ഒറ്റ ദിവസത്തെ മാജിക്. മുളക് ഇനി കാട് പോലെ വളരും

വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി മൂന്ന് ഉള്ളിയുടെയും തൊലി നമുക്കെടുക്കാം. കൂടുതലായിട്ട് നമുക്ക് വലിയ ഉള്ളിയുടെയും ചെറിയുള്ളിയുടെയും തൊലി ആണ് വേണ്ടത്. ഒരുപിടി ഉള്ളി തൊലിയിലേക്ക് അര ലിറ്റര്‍ വെള്ളമൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇങ്ങനെ വെള്ളത്തിലിട്ട ഉള്ളി നന്നായി പിഴിഞ്ഞ്

അതിന്റെ സത്ത് എല്ലാം എടുക്കുക. ശേഷം പഴയ അരിപ്പയോ തുണിയോ എന്തെങ്കിലും വെച്ചിട്ട് അത് അരിച്ചെടുക്കുക. അങ്ങനെ ഞെരടി പിഴിഞ്ഞെടുത്ത വെള്ളത്തിലേക്ക് അരലിറ്റര്‍ പച്ച വെള്ളം കൂടി ഒഴിക്കുക. അതായത് നമ്മള്‍ പിഴിഞ്ഞെടുത്ത് വച്ചിരിക്കുന്ന ഉള്ളി നീരിന്റെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഇത് മുളക് ചെടിയില്‍ തളിക്കുവാന്‍. വെള്ളവും ഉള്ളി നീര്

പിഴിഞ്ഞ വെള്ളവും നന്നായി മിക്‌സ് ചെയ്ത് സ്‌പ്രേ രൂപത്തിലോ കൈ ഉപയോഗിച്ചോ പച്ചമുളകിന് മുകളില്‍ തളിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ചെടിയുടെ മുരടിപ്പ് പൂര്‍ണമായും മാറുന്നതിന് സാധിക്കും. അതിനുശേഷം പച്ചമുളക് ഭ്രാന്ത് പോലെ പൂത്തു തളിര്‍ത്തു വളരുന്നതിനായി വളരെ നിസാരം ആയ ഒരു കാര്യം അനുഭവസ്ഥര്‍ പറയുന്നു. അതിതാണ്

മൂന്നോ നാലോ ദിവസം വച്ച് പുളിച്ച ഒരു കപ്പ് കഞ്ഞി വെള്ളം ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. അതിനുശേഷം ഒരുപിടി ചാരം ഇതിലിട്ട് നന്നായി മിക്‌സ് ചെയ്ത ശേഷം ഇതിലേക്ക് നാലിരട്ടി പച്ച വെള്ളം ചേര്‍ത്ത് കൊടുക്കുക.
ഇത് മുളകിന്റെ ചുവടില്‍ നിന്നും മാറ്റി ഒഴിച്ചു കൊടുക്കുക, മുളക് നന്നായി പൂത്ത് കായ്ക്കും

Advertisement