തക്കാളി കൃഷി ചെയ്ത് വളര്‍ന്നു വരുമ്പോള്‍ സാധാരണയായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കില്‍ കായ്ക്കുന്നില്ല എന്നതാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തുടക്കം മുതല്‍ തന്നെയുള്ള പരിപാലന പരിഹാരം നല്‍കിയേക്കാം. തക്കാളി കൃഷി തുടക്കം മുതല്‍ നന്നായി പരിപാലിച്ചാല്‍ മികച്ച വിളവു ലഭിക്കും. ഇപ്പോള്‍ നല്ലയിനങ്ങള്‍ വാങ്ങാന്‍കിട്ടും. വിത്തുഗുണം വളരെ പ്രധാനമാണ്.
നഴ്‌സറിയില്‍ നിന്ന് വാങ്ങുന്നത് ആയാലും വീട്ടില്‍ തന്നെ നട്ട് എടുക്കുന്നത് ആയാലും നല്ല ഗുണമേന്മയുള്ള തൈ വേണം കൃഷിക്കായി ഉപയോഗിക്കുവാന്‍. അതുപോലെ തന്നെ കുറഞ്ഞത് എട്ടു മണിക്കൂറോ അതിനു മുകളില്‍ നല്ല രീതിയില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം എപ്പോഴും തക്കാളി നട്ടുപിടിപ്പിക്കാന്‍. സൂര്യപ്രകാശം നല്ല രീതിയില്‍ തക്കാളിയ്ക്ക് ആവശ്യമുള്ളതു കൊണ്ട് ആണിത്. താങ്ങ് ആദ്യമേ തന്നെ ബലമുള്ളത് നല്‍കണം യഥാസമയം കെട്ടുകയും വേണം
നട്ടുവളര്‍ത്തുന്നത് അല്ലെങ്കില്‍ കിളിര്‍പ്പിച്ച ശേഷം മാറ്റി നടുന്നത് ആയിരിക്കും ഉത്തമം. അതുപോലെ തന്നെയാണ് ജലസേചനവും തക്കാളിക്ക് മാറ്റി നിര്‍ത്താനാവാത്ത ഒന്നാണ്. തണ്ടിലും ഇലയിലും മറ്റും നന്നായി വെള്ളം എത്തുന്ന രീതിയില്‍ നല്ല രീതിയില്‍ ജലസേചനം തക്കാളിക്ക് ആവശ്യമാണ്. കുറഞ്ഞത് രണ്ടു നേരം അല്ലെങ്കില്‍ ഒരു നേരം നല്ല രീതിയില്‍ തക്കാളിക്ക്
വെള്ളമൊഴിച്ചു കൊടുക്കേണ്ടതാണ്. ഓരോ ദിവസം ഇടവിട്ട് ഉള്ള ജലസേചന തക്കാളിയുടെ പരിപാലനത്തിന് ദോഷം ചെയ്യും. വളര്‍ന്നുവന്ന തക്കാളി പൂവിടുന്നില്ല എന്ന് പരിഭവം പറയുന്നവര്‍ ഓര്‍ക്കുക തക്കാളിക്ക് വേണ്ട വിധത്തിലുള്ള പൊട്ടാസ്യം കിട്ടാത്തതാണ് ഇതിന് കാരണം. നാടന്‍ രീതിയില്‍ ഇതിനു പരിഹാരം കാണാന്‍ നല്ല ചാരം ഒരു മഗ് ചാരം ഒരു ബക്കറ്റ് (10 ലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി ചെടികളഉടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഒരുപ്രാവശ്യം ചെയ്താല്‍ മതിയാകും. ചാരം കിട്ടാത്തവര്‍ക്ക് പഴത്തൊലി മിക്‌സിയില്‍ അടിച്ച് വെള്ളവുുമായി കലര്‍ത്തി ഒഴിക്കുന്നതും ഫലപ്രദമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
പൂവിട്ടാല്‍ കായാകാതെ പോകുന്നതിനും കായ് പുളളിവീഴുന്നതിനും പരിഹാരമായി ചുണ്ണാമ്പ് നാല് ടീസ്പൂണ്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി ഒരു മഗ് ഒരു ചെടിക്ക് എന്ന തരത്തില്‍ നല്‍കിയാല്‍ മതി.
രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേചെയ്യുന്നതും പൂക്കുന്നതിന് സഹായകമാണ്. പൂവിട്ടാല്‍ പൂക്കള്‍ക്ക് മുകളില്‍ പതിയെ തട്ടിക്കൊടുക്കുന്നത് പരാഗണത്തിന് സഹായിക്കും.