ഏത് പൂക്കാത്ത ചെടിയും പൂക്കും, ഇനി സിംപിളായി ഉണ്ടാക്കിക്കോളൂ ഈ മാജിക് വളം

Advertisement

നമ്മുടെ ചെടികള്‍ക്ക് അധികം കാശ് മുടക്കാതെ പ്രകൃതി ദത്തമായി ഈസിയായി നിര്‍മ്മിച്ച് എടുക്കാവുന്ന ചിലവളങ്ങളുണ്ട്.അത്തരം ഒരു വളതെക്കുറിച്ച് പരിചയപ്പെടാം. വീടുകളില്‍ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് ഈ വളം നിര്‍മ്മിച്ചിരിക്കുന്നത്. നല്ലതുപോലെ പൂക്കള്‍ ഉണ്ടാകുവാനും ഇലയഴക് നിലനിര്‍ത്താനും നല്ലതുപോലെ വളരാനും സഹായിക്കുന്ന ഒരു വളം ആണിത്. അധികം പൈസ മുടക്കില്ലാതെ വളമാക്കി മാറ്റിയെടുക്കാവുന്ന ഒരു നിത്യോപയോഗ വസ്തുവാണ് കഞ്ഞിവെള്ളം എന്ന് പലര്‍ക്കും അറിയില്ല.ഇതടിസ്ഥാനമാക്കിയാണ് പുതിയ വളം.

പൂച്ചെടികള്‍ക്ക് മാത്രമല്ല പച്ചക്കറികള്‍ക്കും ഏത് ചെടിക്കും കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കില്‍ മികച്ച ഫലം ലഭിക്കുന്നതാണ്. കഞ്ഞിവെള്ളം നമ്മള്‍ എത്ര ദിവസം മാറ്റിവെക്കുന്നു അത്രയും കൂടുതല്‍ വീര്യം കൂടുകയും നമ്മള്‍ പ്ലാന്റ്‌സിന് ഒഴിച്ചുകൊടുക്കുകയാണെങ്കില്‍ അതിനനുസരിച്ചുള്ള നല്ലൊരു റിസള്‍ട്ട് ലഭിക്കുന്നതാണ്. രണ്ടുദിവസം മാറ്റിവെച്ചതിനുശേഷം നല്ലതുപോലെ നേര്‍പ്പിച്ച് കൊടുക്കുകയാണെങ്കില്‍ വേറെ ഒരു വളവും കൊടുക്കേണ്ടതില്ല.

അതുപോലെതന്നെ വളവുണ്ടാക്കാനായി ഏറ്റവും വേണ്ട മറ്റൊരു അവശ്യവസ്തുവാണ് തേയില. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഒരുപാട് പൂക്കള്‍ തരാന്‍ ഇത് സഹായിക്കുന്നു. കഞ്ഞിവെള്ളം നല്ലതുപോലെ തിളപ്പിച്ചതിനുശേഷം അതിലേക്ക് രണ്ടു സ്പൂണ്‍ തേയില കൂടിയിട്ട് 10 15 മിനിറ്റില്‍ ലോ ഫ്‌ളെയിമില്‍ ഇട്ട് തിളപ്പിച്ച് എടുക്കുക. തേയിലയുടെ എസെന്‍സ് കഞ്ഞിവെള്ളത്തിലേക്ക് പൂര്‍ണമായും ഇറങ്ങി വരണം.
പിന്നീട് ഈ മിശ്രിതം ഒരാഴ്ച മാറ്റിവെച്ച് നല്ലതുപോലെ പുളിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് 2 സ്പൂണ്‍ എപ്‌സം സാള്‍ട്ട്കൂടി ചേര്‍ത്ത്(ഇത് നിര്‍ബന്ധമില്ല) നാലിരട്ടി പച്ചവെള്ളം ഒഴിച്ച് നല്ലതുപോലെ നേര്‍പ്പിച്ചെടുക്കുക. ശേഷം ഇവ എല്ലാ ചെടികളിലേക്കും ഒഴിച്ചുകൊടുക്കുക. നല്ലതുപോലെ പൂക്കള്‍ ഉണ്ടാകുവാനും ഇലകള്‍ക്ക് പച്ചനിറം നല്‍കുവാനും ഇവ സഹായിക്കുന്നു.

1 COMMENT

Comments are closed.