അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ വൻ വർദ്ധനവ്

Advertisement

അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ വൻ വർദ്ധനവ്. റബർ വില കിലോയ്ക്ക് 200 കടന്നു. Rss 4 ന് അന്തരാഷ്ട്ര വിപണിയിലെ ഇന്നത്തെ വില 204 രൂപയാണ്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ചിട്ടും കേരളത്തിലെ കർഷക യാതൊരു പ്രയോജനമില്ല . ആഭ്യന്തര വില വർദ്ധിക്കാത്തതിന് പിന്നിൽ റബർ ലോബികൾ എന്ന് കർഷകർ

ബാങ്കോക്കാൻ Rss 4 ന് ഇന്നത്തെ വില 204 രൂപയാണ് . Rss5 ന് 203 രൂപയും . കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്നത് . ആവശ്യകത വർദ്ധിക്കുകയും ഉല്പാദനം കുറയുകയും ചെയ്താണ് വില വർദ്ധിക്കാനുള്ള കാരണം .
ഇതിന് മുൻപ് 2012 മാർച്ചിലായിരുന്നു സമാനമായ രീതിയിൽ അഗോള മാർക്കറ്റിൽ വില വർദ്ധിച്ചത്. അന്ന് കേരളത്തിലെ കർഷകർക്ക് ഒരു കിലോ റബറിന് 238 രൂപ വരെ ലഭിച്ചു. . എന്നാൽ ഇത്തവണ ആഭ്യന്തര കർഷകർക്ക് കാര്യമായ വില ലഭിക്കുന്നില്ല.
ഇന്ന് 170 രൂപയാണ് ഒരു കിലോ റബറിന് ബോർഡ് നിശ്ചയിച്ച വില. ഇതോടെ വിപണിയിൽ ഇടപെടാത്ത റമ്പർ ബോർഡിൻ്റെ നടപടിയാണ് കക്ഷകർക്ക് തിരിച്ചടിയാവുന്നത്.

ഒരു കിലോ ടയറിന് ഇറക്കുമതി ചുങ്കം 30 രൂപയാണ്. 15 രൂപ ഇറക്കുമതി ചെലവ് കണക്കാക്കിയാൽ ഒരു കിലോ റബർ ഇറക്കുമതി ചെയ്യുമ്പോൾ ടയർ കമ്പനികൾക്ക് 245 രൂപ ചെലവ് വരും. രാജ്യത്തെ കർഷകർക്ക് ഒരു കിലോ റബറിന് 75 -80 രൂപ അധികമായി ലഭിക്കും. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.