തെങ്ങ് കൃഷി നഷ്ടമാണോ. തൊട്ടതിനും പിടിച്ചതിനും തേങ്ങാ അരച്ചു കൂട്ടി ശീലിച്ചമലയാളിക്ക് വീട്ടാവശ്യത്തിനുള്ളതെങ്കിലും കിട്ടിയാല്‍ മതിയെന്ന സങ്കല്‍പമായിരുന്നു. എന്നാല്‍ അതുമാറി വരുന്നു.ഒരു കിലോ തേങ്ങാ കടയിൽ നിന്നും വാങ്ങുമ്പോൾ 43 രൂപ വരെ വന്നിരുന്നു ഈ വർഷം, ഇനി അത് കൂടാനാണ് സാധ്യത.ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി എന്നിവയെ മാത്രം പേടിച്ച് മലയാളി തെങ്ങ് വേണ്ടെന്നു വയ്ക്കുമ്പോള്‍ മലയാളിയെ മാത്രം കരുതി തമിഴ്നാട്ടിലും ആന്ധ്രയിലും ഒന്നാംതരം തെങ്ങും തോട്ടങ്ങള്‍ വളരുകയാണ്. ശമ്പളത്തിന് ജോലിചെയ്യുന്ന കൃഷി ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കൂട്ടുള്ളപ്പോള്‍ അവര്‍ കേരളത്തിലോട്ട് കരിമീന്‍ കയറ്റിവിടുംപോലെ തേങ്ങയും എണ്ണയും അയച്ചു കാശുവാരാനാവും.
പോട്ടെ ഉള്ളതെങ്ങിന് ഇപ്പോൾ മുതൽ വേണ്ടത് ചെയ്തു തുടങ്ങാം, ജൂൺ മാസത്തിനു മുൻപ് തടം തുറക്കണം. മഴവെള്ള സംഭരണവുമാണല്ലോ. തെങ്ങിന്റെ വളപ്രയോഗം:
വലിയ, കായ്ഫലം ഉള്ള ഒരു തെങ്ങിന്റെ വളപ്രയോഗം ഇങ്ങനെ. തെങ്ങിന്റെ വളപ്രയോഗം, ഒന്നാം ഘട്ടം.. ചെയ്യെണ്ട മാസം മെയ് പകുതിയോടെ
തെങ്ങിന്റെ തടം തുറന്ന് 1 കി. കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് തെങ്ങിന്റെ തടത്തിൽ വിതറി ഇടുക.(ചെറിയ തെങ്ങുകൾക്കു ഇതിന്റെ നാലിൽ ഒന്ന് മതി )ശേഷം തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകൾ എന്നിവ തെങ്ങിന്റെ തടത്തിൽ ഇട്ടു കൊടുക്കാം. 15 -20 ദിവസം കഴിഞ്ഞു ബാക്കി വളങ്ങൾ ചേർത്ത് കൊടുക്കാം
താഴെ പറയുന്നതാണ് അപ്പോൾ കൊടുക്കേണ്ട വളങ്ങൾ…
1) വേപ്പിൻ പിണ്ണാക്ക് – 2kg
2) എല്ലുപൊടി – 2kg
3) ചാണകപ്പൊടി – 2,3 കുട്ട ചാണകപ്പൊടി
ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേർത്തു കൊടുക്കുക. 2 വർഷം പ്രായമായതിന് മുന്നിൽ 2ഭാഗം. മൂന്നാം വർഷം മുതൽ ഫുൾഡോസ് കൊടുക്കാം.
ഇതൊക്കെ കൊടുത്ത ശേഷം തെങ്ങിന്റെ തടം നിർത്തണം , അത് മൂടരുത്. മുകളിൽ പറഞ്ഞ അളവ് കുറച്ചു കൂടിയാലും കൂടിയാലും കുറഞ്ഞാലും പ്രശ്നമില്ല. പച്ചില കിട്ടുന്നതൊക്കെ ഈ തടത്തിൽ ഇട്ടു കൊടുക്കുന്നത് നല്ലതാണ് (മഴ ഉള്ളപ്പോൾ തന്നെ )
മഴ നിന്നിട്ടു (സെപ്റ്റംബർ മുതൽ )ഒരു കിലോ പൊട്ടാഷ് (ജൈവ വളം വേണ്ടവർക്ക് ജൈവ പൊട്ടാഷ് ചെയാം )കൊടുക്കുക , ശേഷം , ഒരു മാസം (20 ദിവസം കഴിഞ്ഞാലും മതി )കഴിഞ്ഞു ബോറാക്സ് (ബോറോൺ കിട്ടാൻ )50 gm കൊടുക്കാം … ഡിസംബറിൽ 1.5 കെജി കല്ലുപ്പ് കൂടി ഇട്ടു തടം പൂർണമായി കൊത്തി മൂടുക . ജനുവരി മുതൽ തെങ്ങുകൾക് ജലസേചനം നിര്‍ബന്ധമാണ്.തെങ്ങിന്‍റെ കൂടെ നിന്നാല്‍ വരുമാനം വരുമെന്നാണ് കര്‍ഷകരുടെ സാക്ഷ്യം.
കടപ്പാട്. ലിജോ ജോസഫ്, ഫേസ്ബുക്ക്