സൂര്യന്‍ വൃശ്ചിക രാശിയില്‍ സംക്രമിക്കുന്നത് 16ന് ആണ്. സൂര്യന്റെ ഈ രാശിമാറ്റം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാര്‍ക്ക് ഇത് വിശേഷമായിരിക്കും. ഇവര്‍ക്ക് സൂര്യന്റെ രാശിമാറ്റം നല്ല ശുഭകരമായ ഫലങ്ങള്‍ നല്‍കും. തൊഴില്‍-ബിസിനസ്സുകളില്‍ മികച്ച വിജയം നേടാന്‍ കഴിയും. ധനലാഭം ഉണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തവണ വൃശ്ചിക സംക്രാന്തി ഗുണകരമെന്ന് നമുക്ക് നോക്കാം.
കര്‍ക്കടകം (പുണർതത്തിന്റെ ഒടുവിലെ 15 നാഴിക പൂയം, ആയില്യം)
വൃശ്ചിക രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം കര്‍ക്കടക രാശിക്കാര്‍ക്ക് ഏറെ അനുകൂലമാണ്. ഭാഗ്യാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. കര്‍മ്മങ്ങളില്‍ വിജയം ഉണ്ടാകും. തൊഴില്‍പരമായി നല്ല സമയമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തോടൊപ്പം സുഖകരമായി സമയം ചെലവഴിക്കും. ഒരു യാത്ര പോകാനുള്ള സാധ്യതയുമുണ്ട്.
ചിങ്ങം (മകം, പൂരം ഉത്രത്തിന്റെ ആദ്യ 15 നാഴിക):
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ധാരാളം ഗുണങ്ങള്‍ നല്‍കും. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും.ഔദ്യോഗികമായി പ്രശ്‌നങ്ങളില്ലാത്ത കാലമാണ്.അംഗീകാരംമുണ്ടാകും. വസ്തുവില്‍ നിന്നും ലാഭമുണ്ടാകും. സമ്പാദ്യത്തില്‍ വിജയിക്കും. നിക്ഷേപത്തിന് നല്ല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.പലവഴിക്ക് ധനലാഭമുണ്ടാകും.
തുലാം (ചിത്തിരയുടെ അവസാന പകുതി ചോതി വിശാഖത്തിന്റ ആദ്യ 45 നാഴിക)
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം വളരെ നല്ലതായിരിക്കും. ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിക്ഷേപത്തില്‍ നിന്നും ലാഭമുണ്ടാകും. പുതിയ തൊഴില്‍ ലഭിക്കാന്‍ സാധ്യത.
വൃശ്ചികം (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക അനിഴം തൃക്കേട്ട)
സൂര്യന്റെ രാശിമാറ്റം വൃശ്ചികരാശിക്കാര്‍ക്ക് ് വന്‍ ഗുണങ്ങള്‍ നല്‍കും. ജോലിയിലും ബിസിനസ്സിലും ഇവര്‍ക്ക് മികച്ച വിജയം ലഭിക്കും. ഉദ്യോഗക്കയറ്റത്തിന് കിട്ടാന്‍ സാധ്യത. ബഹുമാനവും ആദരവും വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടുന്നതായി കാണാം.
കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി ചതയം പൂരുരുട്ടാതിയുടെ ആദ്യ 45 നാഴിക)
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം വന്‍ ധനലാഭം കൊണ്ടുവരും. ഈ കാലം ഇവരുടെ വരുമാനം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും.ഉദ്യോഗസ്ഥര്‍ക്ക് പദവിയില്‍ ഉയര്‍ച്ച ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിനന്ദിക്കപ്പെടും. ബഹുമാനവും പ്രശസ്തിയും ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്