നിങ്ങളുടെ കിടപ്പുമുറിയിൽ കട്ടിൽ ഇങ്ങനെയാണോ? എങ്കിൽ അരുത്

Advertisement

വീട്ടിൽ കിടപ്പുമുറികളുടെ പ്രാധാന്യം ചെരുതല്ല. ഒരു ദിവസത്ത അദ്ധ്വാനത്തിന് ശേഷം നമ്മുടെ ക്ഷീണം മാറ്റാനും ഉറങ്ങാനുമുള്ള വിശ്രമസ്ഥലമാണ് കിടപ്പുമുറി. അതു കൊണ്ടുതന്നെ കിടപ്പുമുറിയുടെ സ്ഥാനത്തിനും പ്രാധാന്യമുണ്ട്. വാസ്തു വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ വീടിന്റെ തെക്കുപടിഞ്ഞാറെ മൂല അതായത് കന്നിമൂലയാണ് പ്രധാന കിടപ്പുമുറിക്ക് ഏറേറവും അനുയോജ്യം. അതിഥികൾക്കും കുട്ടികൾക്കുമുള്ള കിടപ്പുമുറികൾ വടക്കു പടിഞ്ഞാറേ ഭാഗത്തായിരിക്കണം,​

കിഴക്കും വടക്കും ഭിത്തികളിൽ പരമാവധി ജനാലകൾ ഉണ്ടെന്ന് ഉറപ്പാക്കുക.കിടപ്പുമുറിയുടെ വാതിലുകൾ എപ്പോഴും 90 ഡിഗ്രി കോണിൽ തുറന്നിരിക്കണം. വാസ്തു പ്രകാരം, ഉറങ്ങുമ്പോൾ ഒരു വ്യക്തി അഭിമുഖീകരിക്കുന്ന ദിശയാണ് ഉറക്കത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തലഭാഗം എപ്പോഴും കിഴക്കേട്ടോ തെക്കേട്ടോ വയ്ക്കണം

കിടപ്പുമുറിയുടെ മധ്യഭാഗത്ത് വേണം കിടക്ക സ്ഥാപിക്കാൻ. കിടക്ക മുറിയുടെ മൂലയിലോ ബീമിന് താഴെയോ വയ്ക്കുന്നത് ഒഴിവാക്കുക. കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറൻ അല്ലെങ്കിൽ വടക്കുപടിഞ്ഞാറൻ മേഖലകൾ വാർഡ്രോബുകൾ പോലെയുള്ള കനത്ത ഫർണിച്ചറുകൾ സ്ഥാപിക്കാൻ അനുയോജ്യമാണ്.

ലോക്കർ തെക്കൻ ഭിത്തിയിൽ സ്ഥാപിക്കണം. ഡ്രസ്സിംഗ് ടേബിൾ മിറർ കിടക്കയിൽ പ്രതിഫലിക്കാത്തവിധം വേണം വെക്കാൻ. അതുകൊണ്ട് അനുയോജ്യമായ സ്ഥാനം കിടക്കയുടെ സൈഡ് ടേബിളിന് അടുത്താണ്. പഠന മേശയോ വർക്ക്‌സ്റ്റേഷനോ ജോലി ചെയ്യുമ്പോൾ ഒരാൾ വടക്ക് അല്ലെങ്കിൽ കിഴക്കോട്ട് അഭിമുഖീകരിക്കുന്ന തരത്തിൽ സ്ഥാപിക്കണം. കിടപ്പുമുറിയിൽ ടിവി വെക്കുന്നത് ഒഴിവാക്കണം, കാരണം ഇവ കാരണം ഉറക്കം നഷ്ടപ്പെടാം. അഥവാ വയ്ക്കുകയാണെങ്കിൽ തന്നെ തെക്കുകിഴക്ക് ദിശയിൽ വേണം വയ്ക്കാൻ