ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി.വെള്ളിയാഴ്ചകൾ ലക്ഷ്മീഭജനത്തിനു പ്രധാനമാണ്. അതിൽ മലയാളമാസത്തിൽ ആദ്യം വരുന്ന മുപ്പെട്ടു വെള്ളിയാഴ്ചകൾ അതിവിശിഷ്ഠവുമാണ്. ഈ ദിനങ്ങളിൽ ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ചില ചിട്ടകൾ അനുഷ്ഠിക്കുന്നതും സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം. പ്രഭാതത്തിലും സന്ധ്യാ സമയത്തും ലക്ഷ്മീ ദേവിക്ക് അതീവ പ്രാധാന്യം നൽകി മന്ത്രജപങ്ങൾ നടത്താം.
കഠിനാദ്ധ്വാനം ചെയ്തിട്ടും സാമ്പത്തിക ഭദ്രത ലഭിക്കാതെയിരിക്കുക, ലഭിക്കുന്ന പണത്തിനു അപ്രതീക്ഷിത ചിലവുകൾ വന്നുചേരുക, അടിയന്തര ആവശ്യങ്ങൾക്കായി പണം കടം വാങ്ങേണ്ടിവരുക എന്നിങ്ങനെ സാമ്പത്തിക പ്രതിസന്ധികൾ നേരിടാത്തവർ വിരളമായിരിക്കും. പരിശ്രമത്തോടൊപ്പം ലക്ഷ്മീപ്രീതി ഉണ്ടെങ്കിലേ സമ്പത്തു നിലനിൽക്കൂ. ലക്ഷ്മീ കടാക്ഷത്തിലൂടെ സാമ്പത്തിക ഭദ്രതയ്ക്കായി വെള്ളിയാഴ്ചകളിൽ അനുഷ്ഠിക്കേണ്ട ചിട്ടകൾ ;
വെള്ളിയാഴ്‌ചകളില്‍ നെയ് വിളക്ക് കത്തിച്ച് വച്ച് മഹാലക്ഷ്‌മിയുടെ മൂലമന്ത്രം ജപിച്ചാല്‍ ഐശ്വര്യം ഉറപ്പ്. കുടത്തില്‍ നിന്ന് ധനം ചൊരിയുന്ന മഹാലക്ഷ്‌മിയുടെ രൂപം മനസില്‍ ഉറപ്പിച്ച് പൂര്‍ണ വിശ്വാസത്തോടെ 108 പ്രാവശ്യം മഹാലക്ഷ്‌മിയെ ധ്യാനിക്കുക. രാവിലെയോ വൈകിട്ടോ സൗകര്യപൂര്‍വം ചെയ്യാവുന്നതാണ്.
പന്ത്രണ്ട് വെള്ളിയാഴ്‌ചകളില്‍ ഇതാവര്‍ത്തിച്ചാല്‍ നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടാകും. പണ്ടൊക്കെ വീടുകളില്‍ കോലം വരച്ചിരുന്നു. എട്ട്‌് കോണുകളുള്ള കോലം മുപ്പെട്ട് വെള്ളിയാഴ്‌ചയോ മറ്റേതെങ്കിലും ദിവസമോ വരച്ചാല്‍ മഹാലക്ഷ്‌മിയുടെ അനുഗ്രഹം ഉണ്ടാകും.
നെല്‍മണി വലിപ്പത്തിലുള്ള 108 ഗോതമ്പ് ഉരുളുകള്‍ മൂലമന്ത്രം ജപിച്ച് മത്സ്യങ്ങള്‍ക്ക് നല്‍കുന്നതും ഐശ്വര്യദായകരമാണ്. എല്ലാ അമാവാസിയിലും തളിര്‍വെറ്റിലയില്‍ ഏലയ്‌ക്കയും കര്‍പ്പൂരവും ഇട്ട് പണം സൂക്ഷിക്കുന്ന ഇടങ്ങളില്‍ സൂക്ഷിക്കുന്നതും സമ്പത്ത് വര്‍ദ്ധിപ്പിക്കും. വാടുന്ന തളിര്‍വെറ്റിലകള്‍ ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിക്കളയാം. സൂക്ഷിച്ച് വച്ചാലും കുഴപ്പമില്ല.