നിലവിളക്ക് കത്തിക്കുന്നതിന് മുടക്കം വന്നാല്‍ ദോഷമുണ്ടോ?

Advertisement

വീടുകളില്‍ സന്ധ്യാസമയത്ത് നിലവിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള കാര്യമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകള്‍ ഭാഗം ശിവനെയും നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാര്‍വതിയെയും സൂചിപ്പിക്കുന്നു.
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നിലവിളക്ക് സ്ഥിരമായി കത്തിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് ദോഷമുണ്ടാക്കും എന്ന് വിശ്വസിക്കുന്നവരാണ് നിരവധിപേര്‍. എന്നാല്‍ സാഹചര്യം നിമിത്തം വിളക്ക് കൊളുത്തുന്നത് മുടങ്ങിയാല്‍ ഈശ്വരകോപമോ ദോഷമോ വരില്ല. കൂടാതെ വിളക്ക് തെളിക്കുന്നത് മുടങ്ങിയശേഷം പിന്നീട് തിരി തെളിക്കുമ്പോള്‍ ക്ഷമാപണമന്ത്രം ചൊല്ലിയാല്‍ മതിയാകും എന്നാണ് ആചാര്യന്മാര്‍ പറയുന്നത്

”ഓം കരചരണകൃതം വാ കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ”
തന്റെ കൈകള്‍, കര്‍മം, ചെവി, കണ്ണുകള്‍, മനസ് എന്നിങ്ങനെയുള്ള അവയവങ്ങള്‍ കൊണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകള്‍ ക്ഷമിക്കണം എന്നാണ് മേല്‍പ്പറഞ്ഞ ക്ഷമാപണ മന്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവിളക്ക് കത്തിക്കുന്നതില്‍ വന്ന തടസത്തിന് പുറമേ, അന്നേ ദിവസം ചെയ്ത എല്ലാവിധ തെറ്റുകളും ക്ഷമിക്കുക എന്ന അര്‍ത്ഥത്തിലായാണ് ഈ മന്ത്രം ചൊല്ലുന്നത്.

Advertisement