ബലിതര്‍പ്പണം നടത്തുന്നവര്‍ ചില ചിട്ടകള്‍ അനുഷ്ഠിക്കേണ്ടതുണ്ട്

Advertisement

കര്‍ക്കിടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ ഹിന്ദുമത വിശ്വാസകള്‍ ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഭൂമിയിലെ ഈ ദിവസം പിതൃക്കള്‍ക്ക് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
ബലിതര്‍പ്പണം നടത്തുന്നവര്‍ പലവിധത്തിലുള്ള ചിട്ടകള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ബലിയിടും. എള്ളും പൂവും, ചോറ് അല്ലെങ്കില്‍ ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. അന്ന് കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയും നിലവിലുണ്ട്.
മനസും ശരീരവും ശുദ്ധിയാക്കിയതിന് ശേഷം മാത്രമേ ബലതര്‍പ്പണം നടത്താന്‍ പാടുകയുള്ളൂ. തലേദിവസം മുതല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അരിഭക്ഷണം ഒഴിവാക്കുകയും ഒരിക്കല്‍ വൃതം എടുക്കുകയും ചെയ്യണം. തര്‍പ്പണം തുടങ്ങി തര്‍പ്പണം കഴിയുന്ന സമയം വരെ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല. പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കണം. സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തരുതെന്നാണ് വിശ്വാസം.

Advertisement