വീടിന്റെ പ്രധാന വാതിൽ മഞ്ഞൾ വെള്ളത്തിൽ പച്ചക്കർപ്പൂരം പൊടിച്ച് ചേർത്ത് തുടച്ച് വൃത്തിയാക്കൂ വയ്ക്കൂ, ലക്ഷ്മി അവിടെ കുടിയിരിക്കും

Advertisement

വീട്ടിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പ്രധാന വാതിൽ. പ്രധാന വാതിൽ പരിപാലിക്കുന്നതിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ അവിടെ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.

ആഴ്ചയിലൊരിക്കലെങ്കിലും മഞ്ഞൾ വെള്ളത്തിൽ പച്ചക്കർപ്പൂരം പൊടിച്ചു ചേർത്ത് കട്ടിളയും വാതിലും തുടച്ചു വൃത്തിയായ്ക്കുക.
വിശേഷാവസരങ്ങളിൽ മാവില , ആലില എന്നിവ കൊണ്ട് തോരണം ഇടുക. സ്വസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതിനാൽ സ്വസ്തിക് ചിഹ്നം പ്രധാന വാതിലിൽ ആലേഖനം ചെയ്യുകയോ തൂക്കിയിടുകയോ ചെയ്യുന്നത് നല്ലതാണ്.
പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കുക. ഇതിൽ നിന്നുള്ള ശബ്ദം വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറക്കാൻ സഹായിക്കും.
പ്രധാന വാതിലിനു നേരെയായി തൂണുകളോ വൃക്ഷങ്ങളോ മറ്റൊരു വീടിന്റെ വാതിലോ വരാൻ പാടില്ല.
പ്രധാനവാതിലിനു മുകളിലായി പുറത്തേക്കു അഭിമുഖമായി മഹാവിഷ്ണുവിന്റെ ചിത്രം വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടില്ല എന്നാണ് വിശ്വാസം.

വീടിന്റെ മറ്റു വാതിലുകളെക്കാൾ വലുതായിരിക്കണം പ്രധാന വാതിൽ. കഴിവതും ഈടുള്ളതും ഒരേ ഗണത്തിൽപ്പെട്ട മരമുപയോഗിച്ചു വേണം പ്രധാനവാതിൽ നിർമ്മിക്കാൻ. പഴയതും പുനരുപയോഗിക്കുന്നതുമായ തടികൾ പാടില്ല.
വാതിലിനടുത്തായി ഷൂ റാക്ക് സ്ഥാപിക്കരുത്.

പുറത്തുനിന്നു പ്രവേശിക്കുമ്പോൾ പ്രധാന വാതിലിനു അഭിമുഖമായി കണ്ണാടി സ്ഥാപിക്കരുത് . ഇവിടെ കുടുംബചിത്രം വയ്ക്കാവുന്നതാണ്.
ഗൃഹമധ്യത്തിലായോ പുരയിടത്തിന്റെ മധ്യത്തിലായോ പ്രധാന വാതിൽ വരരുത്. പ്രധാന വാതിലിനടുത്തായി തൂത്തുകൂട്ടി വച്ച് വാരിക്കളയുന്നതു ഒഴിവാക്കുക.
പ്രധാനവാതിലിനടുത്തായി അഷ്ടഗന്ധം,അഗർബത്തികൾ എന്നിവ പുകയ്ക്കുന്നതു നന്ന്. എന്നാലിവ കത്തിക്കഴിയുമ്പോഴുള്ള ചാരം യഥാസമയം നീക്കം ചെയ്യണം
പഞ്ചശിരസ്ഥാപനം പ്രധാനവാതിലിനടുത്താവുന്നത്‌ ഉത്തമമാണ്. പ്രധാന വാതിലിന്റെ തടി ദ്രവിക്കുകയോ ചിതലരിക്കുകയോ വിണ്ടുകീറുകയോ ചെയ്‌താൽ മാറ്റി സ്ഥാപിക്കേണ്ടതാണ്.

Advertisement