കോഴിക്കോട് : വാസ്തുഭാരതിവേദിക് റിസർച്ച് അക്കാദമി കേരളയിൽ വിഷുക്കൈനീട്ടം എന്ന നിലയിൽ വാസ്തുശാസ്ത്രത്തിന്റെ പ്രാഥമിക പഠനം ഓൺലൈനിൽ മൊബൈലിലൂടെ പഠിക്കാനായി അവസരമൊരുക്കുന്നു.
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനും മലയാളിയുമായ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D ആയിരിക്കും ക്‌ളാസുകൾക്ക് നേതൃത്വം നൽകുക .
പഠിതാക്കൾക്ക് ഏപ്രിൽ 18 രാവിലെ 10 മണി മുതൽ Whatsapp ൽ പഠനവിഷയങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയും വൈകിട്ട് ഏഴു മണി മുതൽ എട്ട് മണി വരെ ഡോ .നിശാന്ത് തോപ്പിൽ നേരിട്ട് zoom ലൂടെ പഠിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതാണ്.
2022 ഏപ്രിൽ 18 മുതൽ 20 വരെ മൂന്നുദിവസങ്ങളിലായി സൗജന്യമായി നടക്കുന്ന വാസ്തുശാസ്ത്രത്തിന്റെ പ്രാഥമിക പഠനത്തിന് ദക്ഷിണയായി 11 രൂപ മാത്രം നൽകിയാൽ മതിയാവും . സമൃദ്ധിയിൽ ജീവിക്കാനാഗ്രഹിക്കുന്ന ആർക്കും ജാതിമതഭേദമില്ലാതെ സ്വന്തം വീട്ടിലിരുന്നുകൊണ്ട്തന്നെ ഈ വാസ്‌തുശാസ്‌ത്ര പ്രാഥമിക പഠനപരിപാടിയിൽ പങ്കെടുക്കാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക . 9895644783 ,8075262009