നടി നിത്യാ മേനോന് വിവാഹം: വരൻ മലയാളത്തിലെ പ്രമുഖ താരമെന്ന് സൂചന

Advertisement

കൊച്ചി: മലയാളികളുടെ പ്രിയ താരം നിത്യ മേനോൻ വിവാഹിതയാവുന്നുവെന്ന് റിപ്പോർട്ട്. വരൻ മലയാളത്തിലെ പ്രമുഖ താരമെന്ന സൂചനകളാണ് പുറത്ത് വരുന്നതെങ്കിലും ഔദ്യോഗിക സ്ഥീരികരണം ഉണ്ടായിട്ടില്ല.ഇന്ത്യ ടുഡെയാണ് ഇതുസബംന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും പൊതു സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു.ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. അതേസമയം, വിവാഹത്തെ കുറിച്ച്‌ സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല. വരൻ ആരാണെന്ന കാര്യത്തിലും വ്യക്തതയില്ല.

വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിത്യാ
മേനോൻ സജീവമാണ്.