മീരാജാസ്മിനും നരേനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലായി,ആശംസകളുമായി ആരാധകര്‍

Advertisement

വേറിട്ടറിയാവുന്ന ഒരു പിടി കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച നടിയാണ് മീര ജാസ്മിൻ.മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ ആരാധകർ മറക്കാത്ത കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണവര്‍. 2000കളില്‍ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീരാ ജാസ്മിന്‍. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ട് തവണ കരസ്ഥമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും മീര നേടി.

ദിലീപ് നായകനായ സൂത്രധാരന്‍ ആണ് മീരാ ജാസ്മിന്റെ അഭിനയിച്ച ആദ്യ ചിത്രം. ഗ്രാമഫോണ്‍, കസ്തൂരിമാന്‍,സ്വപ്‌നക്കൂട്,പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം,വിനോദയാത്ര, ഒരേ കടല്‍, രാത്രി മഴ, മൊഹബത്ത്, മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ട ന്യൂസ്, ഇന്നത്തെ ചിന്താവിഷയം തുടങ്ങി നിരവധി സിനിമകളില്‍ മീര നായികയായെത്തി. വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു അതിലേറെയും.

ഒരുകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം നായികയായ മീരാ ജാസ്മിന്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ്. മീരാ ജാസ്മിന്റെ തിരിച്ചുവരവ് വലിയ ആഘോഷമായാണ് ആരാധകർ കൊണ്ടാടിയത്. മെലിഞ്ഞു സുന്ദരിയായി തിരിച്ചെത്തിയ മീരയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ ലോകത്തു തരംഗമായി മാറി. മല

യാളത്തിൽ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി ഇൻസ്റാഗ്രാമിലും പുതിയ അക്കൗണ്ട് എടുത്തിരുന്നു മീര ജാസ്മിൻ. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്ത ഉടനെ തന്നെ നിരവധി ആളുകളാണ് മീര ജാസ്മിനെ ഫോളോ ചെയ്യാൻ തുടങ്ങിയത്. മകള്‍ എന്ന ചിത്രത്തിലെ ഫോട്ടോയുമായാണ് മീര ഇന്‍സ്റ്റഗ്രാമില്‍ തുടക്കം കുറിച്ചത്.

വിശേഷങ്ങളും ഓര്‍മ്മകളുമായി എല്ലാവരോടും വീണ്ടും അടുക്കാനും പുതിയ തുടക്കങ്ങളെ ചേര്‍ത്തുപിടിക്കാനുമാണ് തന്റെ വരവെന്നും മീര കുറിച്ചിട്ടുണ്ട്. ആകെ 4 പോസ്റ്റ് മാത്രമേ മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ ഇട്ടിട്ടുള്ളു. പക്ഷെ എല്ലാ പോസ്റ്റുകളും തന്നെ വൈറൽ ആയിരുന്നു. ആരാധകർക്കു നന്ദി പറഞ്ഞു കൊണ്ട് മീര ജാസ്മിൻ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ നരേനൊപ്പം മീര പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ ലോകത്തു ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.മിന്നാമിന്നിക്കൂട്ടം,ഒരേകടല്‍,അച്ചുവിന്‍റെ അമ്മ എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ചിരുന്നു.

ഏറെകാലത്തിനുശേഷം ഒരുമിച്ചുള്ള ഈ ചിത്രത്തോടൊപ്പം ഒരു സന്തോഷ വാർത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്മിൻ. പ്രിയപ്പെട്ട നരേൻ, എന്നും ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. വീണ്ടും കണ്ടുമുട്ടുമ്പോൾ ഉള്ള ഏറ്റവും നല്ല കാര്യം അതാണ് – അത് നമ്മളെ സമയത്തിന് പിന്നിലേക്ക് കൊണ്ടുപോകും.

കടന്നുവന്ന വഴികളിൽ നിങ്ങൾ നൽകിയ പ്രകാശം എല്ലാവർക്കും ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കും. അത്തരം അമൂല്യമായ ഓർമ്മകൾ വീണ്ടും പങ്കുവെച്ചതിന് നന്ദി പ്രിയപ്പെട്ട നരേൻ” – ഇങ്ങനെയായിരുന്നു നരേനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മീരാജാസ്മിൻ കുറിച്ച വരികൾ. മുൻപ് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മീരയും നരേനും ഒന്നിച്ചുള്ള ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ

Advertisement