പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷം മെക്‌സിക്കോയില്‍

Advertisement


മുംബൈ: ബോളിവുഡിലെ മിന്നുംതാരം പ്രിയങ്ക ചോപ്രയുടെ പിറന്നാള്‍ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. അങ്ങ് മെക്‌സിക്കോയിലായിരുന്നു ആഘോഷങ്ങള്‍.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ഏറെ വര്‍ണാഭമായിരുന്ന ആഘോഷമാണ് നടന്നത്. സാമൂഹ്യമാധ്യമങ്ങളിലെല്ലാം ആഘോഷ ചിത്രങ്ങള്‍ പോസ്റ്റിയിട്ടുമുണ്ട്. ഏറെ സന്തോഷവതിയായാണ് ഭര്‍ത്താവ് നിക്ക് ജോനാസിനും മകള്‍ മാല്‍തി മരിയക്കും ഒപ്പം താരം ആഘോഷങ്ങളില്‍ നിറഞ്ഞു നിന്നത്. അമ്മ മധു ചോപ്രയും ആഘോഷ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. കസിന്‍ പരിണീതി ചോപ്രയും സുഹൃത്ത് നടാഷ പൂനവാലയും അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.

തന്റെ പിറന്നാള്‍ ഇത്ര ഗംഭീരമാക്കിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താരം നന്ദി അറിയിച്ചിട്ടുമുണ്ട്. തന്റെ ഭര്‍ത്താവാണ് അതിമനോഹരമായ ഈ പിറന്നാള്‍ ആഘോഷം ആസൂത്രണം ചെയ്ത് സമ്മാനിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. താന്‍ ഏറെ ഭാഗ്യവതിയാണെന്നും അവര്‍ പറഞ്ഞു.