ഭോപ്പാല്‍: കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ആയുസ് എത്രയാണ്?… 89 വയസുവരെ ജീവിച്ച ആന ഇന്ത്യയിലുണ്ടായിരുന്നു. 100 വയസിന് മുകളില്‍ ആനയ്ക്ക് ആയുസ് ലഭിക്കാറുണ്ടോ?
ആ ചോദ്യത്തിനുള്ള ഉത്തരമാണ് വത്സല എന്ന പിടിയാന. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയെന്ന പെരുമ വത്സലയ്ക്ക് സ്വന്തം. തീര്‍ന്നില്ല 100 വര്‍ഷത്തിന് മുകളില്‍ ജീവിക്കുന്ന ഭൂമിയിലെ ഏക ആനയും വത്സല തന്നെ.
മധ്യപ്രദേശിലെ പന്നയിലാണ് വത്സല കഴിയുന്നത്. നിലവില്‍ 105 വയസാണ് ആനയുടെ പ്രായം. 89 വയസുള്ള ചങ്ങല്ലൂര്‍ എന്ന് പേരുള്ള ആനയുടെ റെക്കോര്‍ഡ് വത്സല എന്നേ മറികടന്നിരുന്നു. പന്ന ദേശീയോദ്യാനത്തില്‍ കടുവകളെ നിരീക്ഷിക്കുന്നതില്‍ വത്സല പ്രധാന പങ്ക് വഹിക്കുന്നുണ്ട്.