വിജയന് ദാസന്റെ സ്‌നേഹ ചുംബനം

Advertisement

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ദാസനും വിജയനും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു വേദിയില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്. താരസംഘടനയായ അമ്മ നടത്തുന്ന താരനിശയിലാണ് മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒരേ വേദിയില്‍ എത്തിയത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കുറച്ചു നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനു പിന്നാലെയാണ് താരം അമ്മയുടെ ചടങ്ങിന് എത്തിയത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പമാണ് ശ്രീനിവാസന്‍ വേദിയിലേക്ക് കയറിയത്. തുടര്‍ന്ന് ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ സ്നേഹ ചുംബനം നല്‍കുകയായിരുന്നു.

ഇതിന്റെ വിഡിയോയും ചിത്രങ്ങളും സിനിമാപ്രേമികളുടെ മനസു കവരുകയാണ്. നിവിന്‍ പോളിയും അജു വര്‍ഗീസും ഉള്‍പ്പടെയുള്ള നിരവധി താരങ്ങളും ഈ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.