ഒഴിയാബാധയായി ആറുവര്‍ഷത്തോളമായി തന്നെ ശല്യം ചെയ്യുന്ന ആരാധകനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി നിത്യ മേനോന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനോന്‍ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിച്ച ആരാധകനെക്കുറിച്ച് പറഞ്ഞത്..


വൈറലായ ശേഷമാണ് എന്നെക്കുറിച്ച് അയാള്‍ പരസ്യമായി പറയാന്‍ തുടങ്ങിയത്. അയാള്‍ എന്തു പറഞ്ഞാലും വിശ്വസിക്കുന്നവര്‍ പമ്ബര വിഡ്ഢികളാണ്. ആറു വര്‍ഷത്തോളമായി അയാള്‍ ശല്യം ചെയ്യുന്നു. പൊലീസില്‍ പരാതിപ്പെടാന്‍ എല്ലാവരും ആവശ്യപ്പെട്ടിട്ടും ഞാന്‍ അസാമാന്യ ക്ഷമയാണ് കാണിച്ചത്.

സാധാരണ സൗമ്യതയും ശാന്തതയും ഉള്ള അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യത്തോട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അയാള്‍ എന്റെ മാതാപിതാക്കളെ അവരുടെ ഫോണില്‍ വിളിക്കും. ഒടുവില്‍ അവര്‍ക്കു പോലും ശബ്ദമുയര്‍ത്തേണ്ടി വന്നു. അമ്മ അര്‍ബുദ ചികിത്സയിലിരിക്കെയും അയാള്‍ വിളിക്കുമായിരുന്നു. ഞാന്‍ അവരോട് നമ്ബര്‍ ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞു. അയാളുടെ മുപ്പതോളം നമ്ബരുകള്‍ ബ്ലോക്ക് ചെയ്യേണ്ടതായി വന്നിരുന്നു. ആരാധകന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു നിത്യ മേനോന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വിജയ് സേതുപതിക്കൊപ്പമുള്ള 19 (1) (എ)യാണ് നിത്യയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
