മലയന്‍കുഞ്ഞ് ഒടിടി റിലീസിന്

Advertisement

ഫഹദ് ഫാസിലിന്റെ പ്രകടനം കൊണ്ട് വന്‍ അഭിപ്രായം നേടിയ മലയന്‍കുഞ്ഞ് എന്ന ചിത്രം ഒടിടി റിലീസിന്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രം ജൂലൈ 22നാണ് തീയറ്ററില്‍ എത്തിയിരുന്നത്. എന്നാല്‍ സിനിമ വലിയ വിജയം നേടിയിരുന്നില്ല. എന്നാല്‍ ഫഹദ് ഫാസിലിന്റെ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.
നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം സര്‍വൈവല്‍ ത്രില്ലറാണ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. 30 അടി താഴ്ചയില്‍ അകപ്പെട്ട അനിക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് ചിത്രം. എ. ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്ന ചിത്രം എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിന് ഉണ്ട്.