തിരുവനന്തപുരം: ഗാനഗന്ധർവ്വന്റെ മകൻ എന്നതിനെക്കാളും മലയാള സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. നിരവധി ഹിറ്റ് ഗാനങ്ങൾ പാടി അവാർഡുകൾ വാരിക്കൂട്ടിയ വിജയ് ഇപ്പോൾ സംഗീത ലോകത്ത് വളർന്ന് നിൽക്കുകയാണ്. മലയാളത്തിന് പുറമേ അന്യഭാഷകളിലൊക്കെ സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളിലൂടെയാണ് താരമിപ്പോൾ അറിയപ്പെടുന്നത്.
താനും ഭാര്യ ദർശനയും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയെന്ന് അടുത്തിടെയാണ് വിജയ് വെളിപ്പെടുത്തിയത്. ഇതിനിടെ ഗായിക രഞ്ജിനി ജോസിന്റെ പേരിലും ചില കിംവദന്തികൾ പ്രചരിച്ചു. എന്നാൽ ഗേൾഫ്രണ്ടിനൊപ്പം നിൽക്കുന്ന പുതിയ ഫോട്ടോയുമായിട്ടെത്തിയ വിജയ് യേശുദാസിന്റെ ഫോട്ടോയാണ് ഇപ്പോൾ വൈറലാവുന്നത്.
വിവാഹമോചനത്തെ കുറിച്ച് പറഞ്ഞപ്പോൾ മുതലാണ് വിജയ് യേശുദാസിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കഥകൾ പ്രചരിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ഭാര്യ ദർശനയും. 2002 ൽ ദുബായിൽ വച്ച് നടത്തിയ ഒരു സംഗീത പരിപാടിയിൽ വച്ചാണ് രണ്ടാളും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. അഞ്ച് വർഷത്തോളം ഇരുവരും പ്രണയിച്ചു. ശേഷം 2007 ലാണ് വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ ഒരു മകനും മകളും താരദമ്പതിമാർക്കുണ്ട്.
താനും ദർശനയും രണ്ട് വഴിയ്ക്കായ കാര്യം എല്ലാവർക്കും അറിയാമെന്ന് അടുത്തിടെ ഒരു ഷോ യിൽ വിജയ് പറഞ്ഞു. ‘എന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തി ജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തു. പക്ഷെ, അതെല്ലാം അതിന്റെ രീതിയിൽ അങ്ങനെ മുന്നോട്ടു പോവുന്നുണ്ട്.
മക്കളുടെ കാര്യത്തിൽ അച്ഛനും അമ്മയും എന്ന നിലയിൽ തന്നെ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകൾ നിർവ്വഹിക്കുക. മക്കളും ഈ കാര്യത്തിൽ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു’ എന്നാണ് വിജയ് പറഞ്ഞത്.
എന്നാൽ സോഷ്യൽ മീഡിയ പേജിലൂടെ വിജയ് പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനും ആരാധകർക്കിടയിൽ ചില സംശയങ്ങൾക്ക് കാരണമായി മാറി. ടാനിയ സംതാനിയുടെ കൂടെ നിന്ന് സെൽഫി എടുക്കുന്ന വിജയ് യേശുദാസാണ് ചിത്രത്തിലുള്ളത്. ഇരുവരുടെയും ചിത്രത്തിന് നൽകിയ ക്യാപ്ഷനിൽ ഗേൾഫ്രണ്ട് എന്ന് കൂടി മെൻഷൻ ചെയയ്തതോടെയാണ് ടാനിയ വിജയിയുടെ ഗേൾഫ്രണ്ടാണോ എന്ന ചോദ്യമുയർന്നത്. ‘ബിലേറ്റഡ് ഹാപ്പി ബെർത്ത് ഡേ, മൈ ഗേൾഫ്രണ്ട്’.. എന്നാണ് ടാനിയയെ ചേർത്ത് നിർത്തി വിജയ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഒരു സുഹൃത്തിന് പിറന്നാൾ ആശംസ അറിയിച്ചതല്ലാതെ അതിൽ കൂടുതലൊന്നും ഇരുവരും തമ്മിൽ ഇല്ലെന്നാണ് വിവരം.
മുൻപ് ഗായിക രഞ്ജിനി ജോസും വിജയ് യേശുദാസും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. അങ്ങൊരു സംഭവം പോലും തങ്ങളറിഞ്ഞിട്ടില്ലെന്ന് രഞ്ജിനി വ്യക്തമാക്കി രംഗത്ത് വന്നു.