‘ദൃശ്യം 3’ പ്രഖ്യാപനം നാളെയുണ്ടാകുമോ?

Advertisement

‘ദൃശ്യം 3’ ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. നാളെ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ട്വീറ്റിന് പിന്നാലെയാണ് ഇക്കാര്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ആഗസ്റ്റ് 17ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിനുപിന്നാലെ സംഭവം പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കുമെന്നാണ് കമന്റുകള്‍.
നേരത്തെ ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോള്‍ 17ന് ഒരു പ്രഖ്യാപനം കാണുമെന്ന് നിര്‍മ്മാതാവിന്റെ ട്വീറ്റ് എത്തിയതോടെയാണ് ദൃശ്യം 3 ചര്‍ച്ചകള്‍ തുടങ്ങിയത്. ‘ദൃശ്യം 2’ റിലീസിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തില്‍ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് തന്റെ പക്കല്‍ ഉണ്ടെന്ന് സംവിധായകന്‍ ജിത്തു ജോസഫ് അറിയിച്ചിരുന്നു.