ലാല്‍ സിംഗ് ഛന്ദ: ബോക്‌സ്ഓഫീസ് നഷ്ടം; വിതരണക്കാര്‍ക്ക് പണം തിരികെ നല്‍കി ആമിര്‍ഖാന്‍; ഇക്കാര്യത്തില്‍ മറ്റ് മാതൃകകള്‍ ഏതൊക്കെ താരങ്ങളെന്ന് അറിയേണ്ടേ?

Advertisement

മുംബൈ: ലാല്‍ സിംഗ് ഛന്ദ എന്ന ചിത്രം ബോക്‌സ് ഓഫീസ് പരാജയമായതോടെ വിതരണക്കാര്‍ക്ക് പണം തിരികെ നല്‍കി നായകന്‍ ആമിര്‍ഖാന്‍. മറ്റ് ചില താരങ്ങളും ഇത്തരത്തില്‍ മുന്‍കാല മാതൃകകള്‍ ആയിട്ടുണ്ട്.

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്, ഷാരൂഖ് കാന്‍ തുടങ്ങിയ താരങ്ങളും ഇത്തരത്തില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ക്ക് പണം മടക്കി നല്‍കിയിട്ടുണ്ട്.

രണ്ടര വര്‍ഷം കൊണ്ടാണ് ആമീര്‍ഖാന്റെ ലാല്‍ ചന്ദ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ചിത്രത്തിനായില്ല. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കുൂടിയാണ് താരം. വിതരണക്കാര്‍ക്കുണ്ടായ നഷ്ടത്തിന്റെ ഒരു ഭാഗം വഹിക്കാനാണ് താരം തയാറായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്‍ഖാന്‍ ട്യൂബ് ലൈറ്റ് എന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ 32.5 കോടി രൂപ അദ്ദേഹം വിതരണക്കാര്‍ക്ക് തിരികെ നല്‍കി എന്നാണ് റിപ്പോര്‍ട്ട്. പലര്‍ക്കും ചിത്രം ഇഷ്ടമായെങ്കിലും ബോക്‌സ് ഓഫീസ് പരാജയമായി.

കാജോള്‍ വരുണ്‍ ധവാന്‍ കൃതി സാനന്‍ തുടങ്ങിയവരഭിനയിച്ച ദിവാലി എന്ന ചിത്രത്തിന്റെ അമ്പത് ശതമാനം നഷ്ടം ഷാരൂഖ് ഖാന്‍ തിരികെ നല്‍കിയിരുന്നു.

ബാബ എന്ന ചിത്രം പരാജയപ്പെട്ടമ്പോഴാണ് രജനീകാന്ത് വിതരണക്കാര്‍ക്ക് പണം തിരികെ നല്‍കിയതെന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തി. ആര്‍ ആര്‍ ആറിന് ശേഷം പുറത്തിറങ്ങിയ രാംചരണ്‍, ചിരംജ്ജീവി ചിത്രം ആചാര്യ പരാജയപ്പെട്ടപ്പോള്‍ ഇവരും വിതരണക്കാരുടെ നഷ്ടം ഏറ്റെടുത്തിരുന്നു.

അനുഷ്‌ക ശര്‍മ്മയുമൊത്ത് അഭിനയിച്ച ജബ് ഹാരി മെത് സചാല്‍ എന്ന ചിത്രവും പരാജയപ്പെട്ടപ്പോള്‍ ഷാരൂഖ് ഖാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.