പീസ്: രണ്ടാമത്തെ ട്രെയിലര്‍ പുറത്ത്;അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം

Advertisement

ജോജു ജോര്‍ജ് പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്ന പീസിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സറ്റയര്‍ മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആശ ശരത്താണ് നായികയായി എത്തുന്നത്. നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 26നാണ് തീയേറ്ററില്‍ എത്തുന്നത്.


സിദ്ദീഖ്, രമ്യ നമ്പീശന്‍, അനില്‍ നെടുമങ്ങാട്, അതിഥി രവി, ഷാലു റഹീം, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്.