ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമിമലയാളത്തിലേക്കെത്തുന്ന ഒറ്റ്; റിലീസിങ് തീയതി മാറ്റി

Advertisement

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷ ചിത്രം ഒറ്റിന്റെ റിലീസിങ് തീയതി മാറ്റി. സംവിധായകന്‍ ടി. പി. ഫെല്ലിനി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചത്.
ദ്വിഭാഷ ചിത്രമായ ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലമാണ് തീയതി മാറ്റുന്നത്. അതേസമയം മലയാളം സെന്‍സര്‍ പൂര്‍ത്തിയായി. രണ്ടു ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായതിനാല്‍ ഒരേ ദിവസം റിലീസ് ചെയ്യാന്‍ വേണ്ടിയാണ് തീയതി മാറ്റുന്നതെന്ന് ഫെല്ലിനി പറഞ്ഞു.

നേരത്തെ സെപ്റ്റംബര്‍ 2ന് റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല. തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷ്‌റോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്.

Advertisement