വടിവാസലില്‍ ഡബിള്‍ റോളില്‍ സൂര്യ: പ്രതീക്ഷയോടെ ആരാധകര്‍

Advertisement

സൂര്യ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് വടിവാസല്‍. അടുത്ത ദേശീയ അവാര്‍ഡ് കൊണ്ടു പോകാനുള്ള സിനിമയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന വിവരങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്ന പുതിയ റിപ്പോര്‍ട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അമ്പുലി എന്ന നായക കഥാപാത്രവും അദ്ദേഹത്തിന്റെ മകന്‍ പിച്ചി എന്ന കഥാപാത്രവുമായാണ് സൂര്യ ആണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വടിവാസലില്‍ ഡബിള്‍ റോളില്‍ എത്തിയാല്‍ സൂര്യ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന 7-ാമത്തെ ചിത്രമാകും ഇത്. കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്കില്‍ ആണ് സൂര്യ ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിച്ചത്. മാസ്സില്‍ ആണ് സൂര്യ അവസാനമായി ഡബിള്‍ റോളില്‍ എത്തിയത്.