ദിലീപിന്റെ പുതിയ ചിത്രം ഡി-147; പൂജ ചടങ്ങുകള്‍ കൊട്ടാരക്കരയില്‍ നടന്നു

Advertisement

കൊട്ടാരക്കര: അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത് ഈ ചിത്രത്തിലൂടെ പ്രശസ്ത ബോളിവുഡ് താരം തമന്ന ആദ്യമായി മലയാളത്തിലെത്തുന്നു എന്നതും ശ്രദ്ധേയമാണ്.

പൂജ ചടങ്ങില്‍ ദിലീപ് വിനായക അജിത്, അരുണ്‍ ഗോപി, സിദ്ദിഖ്, ഉദയ്കൃഷ്ണന്‍, തമന്ന എന്നിവര്‍ പങ്കെടുത്തു. ദിലീപിന് പുറമേ ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഉദയ് കൃഷണയുടേതാണ് തിരക്കഥ.