ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്;ഗിന്നസ് പക്രുവിന്റെ മെഴുക് പ്രതിമ കണ്ട് വണ്ടറടിച്ച് ആരാധകര്‍

Advertisement

മലയാളികളുടെ പ്രിയതാരമായ അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു പങ്കുവച്ച പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ആരാധകന്‍ തയ്യാറാക്കിയ തന്റെ മെഴുക് പ്രതിമയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ ഏതാണ് മെഴുക്, ഏതാണ് പക്രു എന്ന് മാറി പോകും. ശില്പി ഹരി കുമാര്‍ ആണ് ഒറ്റനോട്ടത്തില്‍ ഗിന്നസ് പക്രുവാണോയെന്ന് തോന്നിപ്പിക്കുന്ന മെഴുക് പ്രതിമ തയ്യാറാക്കിയത്. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ഓണം നാളില്‍ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിതെന്നും പ്രതിമ അനാച്ഛാദനം ചെയ്ത് ഗിന്നസ് പക്രു പറഞ്ഞു. മിമിക്രി ആര്‍ട്ടിസ്റ്റ് ആയി കരിയര്‍ ആരംഭിച്ച പക്രു, വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.