നിവിന്‍ പോളിയുടെ മാസ് എന്റര്‍ടെയ്നര്‍’പടവെട്ട്’ ടീസര്‍ പുറത്തിറങ്ങി

Advertisement

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം പടവെട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു മാസ് എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്ന സൂചന നല്‍കുന്ന ടീസറാണ് എത്തിയിരിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ സണ്ണി വെയ്ന്‍ ആണ്.


സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ഒരു സുപ്രധാനവേഷത്തില്‍ മഞ്ജു വാര്യരുമുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, നിര്‍വഹിക്കുന്നു.