നാലു ചക്ര വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുചക്രവാഹനത്തില്‍ ഒരു ടൂര്‍ നടത്തുന്നത്, മഞ്ജുവാര്യര്‍ കുറിച്ചു, നടന്അജിത്തിനൊപ്പമാണ് മഞ്ജുവാര്യരുടെ ഹിമാലയന്ട്രിപ്.
അസുര’ന് ശേഷം മഞ്ജുവാര്യര്‍ തമിഴില്‍ അഭിനയിക്കുന്നത് സൂപ്പര്‍ താരം അജിത്തിനൊപ്പമാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിനും സിനിമ സംഘത്തിനുമൊപ്പം നടത്തിയ ബൈക്ക് യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.
ലഡാക്ക്, ഹിമാചല്‍ അടക്കം സ്ഥലങ്ങളിലാണ് സംഘം സഞ്ചരിച്ചത്.
നാലു ചക്ര വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുചക്രവാഹനത്തില്‍ ടൂര്‍ നടത്തുന്നതെന്ന് യാത്രയുടെ ചിത്രങ്ങളും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍ എഴുതി. ബൈക്കേഴ്സിന്റെ ഈ ത്രസിപ്പിക്കുന്ന ഗ്രൂപ്പിലേക്ക് ക്ഷണിച്ചതിന് അഡ്വഞ്ചര്‍ റൈഡേഴ്സ് ഇന്ത്യയ്ക്ക് മഞ്ജു നന്ദി പറഞ്ഞിട്ടുമുണ്ട്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അജിത്തിന്റെ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ‘വലിമൈ’ ആണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം