വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയുമായി ഇറങ്ങിയ പുരി ജഗന്നാഥ് ചിത്രം ലൈഗര്‍ ബോക്സോഫീസില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷയില്‍ ഇറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഏകദേശം 100 കോടി മുടക്കിയൊരുക്കിയ ചിത്രം ആഴ്ചകള്‍ക്കുള്ളിലാണ് തിയേറ്ററുകളില്‍ നിന്നും പിന്‍വാങ്ങിയത്.
വന്‍തുകയാണ് ചിത്രത്തിലെ നായകകഥാപാത്രമാകുവാന് വിജയ് ദേവരകൊണ്ട പ്രതിഫലമായി വാങ്ങിയത്. ഇതില്‍ ഭൂരിഭാഗവും തിരിച്ചുനല്‍കാനാണ് താരത്തിന്റെ തീരുമാനം.സിനിമയുടെ സംവിധായകനായ പുരി ജഗന്നാഥും പ്രതിഫലതുക തിരികെ നല്‍കും. ലൈഗറിന് ശേഷം പുരി ജഗന്നാഥ്- വിജയ് ദേവരകൊണ്ട കൂട്ടുക്കെട്ടില്‍ പ്രഖ്യാപിച്ച ജനഗണമനയുടെ നിര്‍മാണത്തെയും ലൈഗറിന്റെ പരാജയം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Home Lifestyle Entertainment ബോക്സോഫീസില്‍ ലൈഗറിന്റെ പരാജയം;വിജയ് ദേവരകൊണ്ട പ്രതിഫല തുക തിരിച്ചുനല്‍കുന്നു