നടിപ്പിന്‍ നായകന്‍ സൂര്യ വെള്ളിത്തിരയിലെത്തിയിട്ട് 25 വര്‍ഷം

Advertisement

തെന്നിന്ത്യയില്‍ സൂപ്പര്‍ താരം സൂര്യ വെള്ളിത്തിരയിലെത്തിയിട്ട് 25 വര്‍ഷം. ദേശീയ അവാഡ് അടക്കമുള്ള അംഗീകാരങ്ങളും കൈ നിറയെ സിനിമകളുമായി 25വര്‍ഷത്തിനിപ്പുറവും ജൈത്രയാത്ര തുടരുകയാണ് തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍. ശരിക്കും വളരെ മനോഹരവും അനുഗ്രഹീതവുമായ 25 വര്‍ഷങ്ങള്‍ എന്നാണ് പോയനാളുകളെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വപ്‌നവും വിശ്വാസവും എന്നും സന്തോഷം പങ്കുവച്ചുള്ള ട്വീറ്റില്‍ സൂര്യ കുറിച്ചു.
സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്. ‘നേറുക്ക് നേര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്ത ‘നന്ദ’യിലൂടെയാണ് ശ്രദ്ധ നേടിയത്. ‘വാരണം ആയിരം’, ‘അയന്‍’, ‘സിങ്കം’, ‘സിങ്കം 2’, ‘ഗജിനി’, ‘കാക്കാ കാക്കാ’ തുടങ്ങി ‘സൂരറൈ പോട്ര്’, ‘ജയ് ഭീം’ എന്നിങ്ങനെ സൂര്യയുടെ ഹിറ്റ് ചിത്രങ്ങളുടെ നിര വലുതാണ്. സൂര്യയും വെട്രിമാരനും ഒന്നിച്ചുള്ളത് ‘വാടിവാസല്‍’ ആണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.