ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ ചിത്രീകരണം തുടങ്ങി

Advertisement

വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ‘മേപ്പടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടുമൊരു ഫാമിലി ത്രില്ലര്‍ ചിത്രവുമായി ഉണ്ണി മുകുന്ദന്‍. ‘മാളികപ്പുറം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ഇന്ന് നടന്നു. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചു നടന്ന പൂജകള്‍ക്കുശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, ദേവാനന്ദ, ശ്രീപത്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വിഷ്ണു ശശിശങ്കര്‍ ആണ് സംവിധാനം. ആന്‍ മെഗാ മീഡിയ, മാമാങ്കം സിനിമയുടെ നിര്‍മ്മാതാക്കളായ കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതെന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

Advertisement