വീട്ടുജോലിക്കാരന്റെ കുടുംബത്തെ മറക്കാതെ വിക്രം;മരണമടഞ്ഞ സഹായിയുടെ മകന്റെ വിവാഹത്തിന് താലി കൈമാറാന്‍ താരമെത്തി

Advertisement

വീട്ടു ജോലിക്കാരനായി തന്നോടൊപ്പം 40 വര്‍ഷം ജോലി ചെയ്ത ആളുടെ മകന്റെ വിവാഹം കൂടാന്‍ എത്തി വരന് താലി കൈമാറി വിക്രം. ഈ വിവാഹ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വിക്രമിന്റെ വീട്ടില്‍ 40 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു ഒഴിമാരന്‍ എന്നയാള്‍. എന്നാല്‍ അടുത്തിടെ ഇദ്ദേഹം മരിച്ചിരുന്നു. ഭാര്യ മേരിയും നാല്‍പ്പതു വര്‍ഷത്തിലേറെയായി വീട്ടില്‍ ജോലി ചെയ്യുന്നു. ഇവരുടെ മകന്റെ വിവാഹമാണ് താരം മുന്‍കൈയെടുത്ത് നടത്തിയത്.

തിരുപ്പോരൂര്‍ കന്ദസാമി ക്ഷേത്രത്തില്‍ നടന്ന ദീപക്കിന്റെയും വര്‍ഷിണിയുടെയും വിവാഹത്തിന് ചിയാന്‍ വിക്രം എത്തുകയും ചടങ്ങുകളില്‍ പങ്കാളിയാവുകയും ചെയ്തു. ഇരുവര്‍ക്കും താലി എടുത്ത് നല്‍കിയതും വിക്രമായിരുന്നു.വിക്രത്തിന്റെ ആരാധകരും താരത്തിന്റെ ഫാന്‍സ് ക്ലബ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഈയിടെ തന്നെ കാണണമെന്ന് പറഞ്ഞ കേരളത്തില്‍ നിന്നുള്ള ഒരാരാധകനെ വിക്രം സന്ദര്‍ശിച്ചതും ഇതിന്റെ വീഡിയോ താരം തന്നെ പോസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു.

Advertisement